കേരളത്തെ ഒന്നാം റാങ്കിലെത്തിച്ച് കുടുംബശ്രീ കണ്ണൂരിലും മികവ്

 കണ്ണൂര്‍: ദേശീയ നഗര ഉപജീവന പദ്ധതി (എന്‍.യു.എല്‍.എം) യുടെ സ്‌പാര്‍ക്ക്‌ റാങ്കിംഗില്‍ കേരളത്തെ ഒന്നാം റാങ്കിലെത്തിച്ചത്‌ കുടുംബശ്രീയുടെ നേതൃത്വത്തില്‍ നടത്തിയ മികവാര്‍ന്ന പ്രവര്‍ത്തനങ്ങള്‍.

കുടുംബശ്രീയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന തൊഴില്‍സംരംഭങ്ങള്‍ ലക്ഷക്കണക്കിന് സ്ത്രീകള്‍ക്കാണ് പുതുജീവന്‍ നല്‍കിയത്. കണ്ണൂര്‍ ജില്ലയിലാണ് കുടുംബശ്രീ മിഷന്റെ കീഴില്‍ ഏറെ വൈവിദ്ധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നത്.

തൊഴില്‍ ലഭ്യമാക്കല്‍, സംരംഭങ്ങള്‍ക്ക്‌ ധനസഹായം, അയല്‍ക്കൂട്ടങ്ങള്‍ക്ക്‌ വായ്‌പയും പലിശ സബ്‌സിഡിയും തുടങ്ങിയ സുപ്രധാന പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത്‌, കുടുംബശ്രീ നഗരങ്ങളിലെ ദാരിദ്ര്യ ലഘൂകരണത്തിന്‌ നേതൃത്വം നല്‍കി. 

എന്‍.യു.എല്‍.എമ്മിന്റെ ഭാഗമായി നഗരങ്ങളില്‍ പുതിയ അയല്‍ക്കൂട്ടം രൂപീകരിച്ച്‌ പതിനായിരം രൂപ റിവോള്‍വിംഗ് ഫണ്ട്‌ നല്‍കുന്നു. എ.ഡി.എസുകള്‍ക്ക്‌ ഇത്‌ 50,000 രൂപയാണ്‌. നഗര ഉപജീവന കേന്ദ്രങ്ങള്‍ ആരംഭിക്കുകയും നൈപുണി പരിശീലനം നല്‍കുകയും ചെയ്‌തു. നഗര ദരിദ്രര്‍ക്കായി 27 ഷെല്‍ട്ടര്‍ ഹോം ഇതിനകം പൂര്‍ത്തീകരിച്ചു. 

സര്‍വേയിലൂടെ കണ്ടെത്തിയ തെരുവുകച്ചവടക്കാര്‍ക്ക്‌ പി.എം സ്വാനിധി പദ്ധതി വഴി വായ്‌പയും തിരിച്ചറിയല്‍ കാര്‍ഡും ലഭ്യമാക്കി.

കേരളത്തിന്റെ പട്ടിണി മാറ്റാനും ജീവിതം പച്ചപിടിപ്പിക്കാനും സ്ത്രീകളെ മുഖ്യധാരയിലെത്തിക്കാനും കഴിഞ്ഞതിന് പിന്നിലെ പ്രധാന പ്രേരകശക്തിയായത് കുടുബശ്രീയാണ് സ്ത്രീകള്‍ വീട്ടില്‍ നിന്നു പുറത്തിറങ്ങി ജോലി ചെയ്യാന്‍ തുടങ്ങിയതോടെ പട്ടിണി മാറുകയായി. 

അവര്‍ക്ക് കിട്ടുന്ന വരുമാനം അതുപോലെ വീട്ടിലെത്തുന്നു.വീടുകളില്‍ അവര്‍ക്ക് മുന്‍കാലത്ത് കിട്ടാത്ത പരിഗണനയും ലഭിക്കുന്നു

ഊര്‍ജശ്രീ ന്യൂട്രിമിക്സ്

കാഞ്ഞിരോട്ടെ ഊര്‍ജശ്രീ ന്യൂട്രിമിക്സ് പോലുള്ള കുടുംബശ്രീയുടെ സംരംഭങ്ങള്‍ ഏറെ ശ്രദ്ധേയമാണ്. കെ.ഷൈമ പ്രസിഡന്റും രാധിക അജിത് സെക്രട്ടറിയുമായ ന്യൂട്രിമിക്സിന്റെ വൈവിദ്ധ്യവത്കരണ പ്രവര്‍ത്തനങ്ങള്‍ പുതിയമുന്നേറ്റങ്ങള്‍ക്ക് തുടക്കം കുറിച്ചു. പായസം മിക്സ് പോലുള്ള ഉത്പന്നങ്ങള്‍ക്കായി ഇപ്പോള്‍ ആളുകളെത്തി തുടങ്ങി.

പാചകവും കുടുംബത്തെ ഊട്ടലുമൊക്കെയായി കഴിയുന്നവരാണ് സ്ത്രീകളെന്ന നിലയ്ക്ക് മാറ്റം വരുത്താന്‍ ചാലകശക്തിയായി പ്രവര്‍ത്തിച്ചത് കുടുംബശ്രീയാണ്. കുടുംബത്തിന്റെ വരുമാനദായകര്‍ എന്ന നിലയില്‍ പുരുഷനുള്ള അംഗീകാരവും പരിഗണനയും ഇവര്‍ക്ക് കിട്ടിത്തുടങ്ങിയിട്ടുണ്ട്.

ഡോ. എം. സുര്‍ജിത്ത്, കുടുംബശ്രീ മിഷന്‍ കണ്ണൂര്‍ ജില്ലാ


0/Post a Comment/Comments