സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇന്നും വേനല്‍ മഴയ്ക്ക് സാധ്യത. തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും കൂടുതല്‍ മഴയ്ക്ക് സാധ്യത ഉണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
മഴ കിട്ടി തുടങ്ങിയതോടെ സംസ്ഥാനത്തെ ഉയര്‍ന്ന താപനിലയില്‍ കാര്യമായ കുറവ് ഉണ്ട്. ഇന്നലെ ശരാശരിയേക്കാള്‍ 1.3 ഡിഗ്രി സെല്‍ഷ്യസ് കുറഞ്ഞ താപനിലയാണ് പാലക്കാട് രേഖപ്പെടുത്തിയത്.
തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍കടലില്‍ നിലവിലുള്ള ന്യൂനമര്‍ദ്ദം നാളെയോടെ തെക്കന്‍ ആന്‍ഡമാന്‍ കടലില്‍ ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ട്. തിങ്കളാഴ്ചയോടെ ഇത് ചുഴലിക്കാറ്റായി മാറിയേക്കും. ഇതിന്റെ പ്രഭാവത്തിലും കേരളത്തില്‍ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത ഉണ്ട്.
Post a Comment