ജോബ് ഫെയര്‍ ഏപ്രില്‍ രണ്ടിന്


കണ്ണൂർ: ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററില്‍ പ്രമുഖ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് ഏപ്രില്‍ രണ്ടിന് രാവിലെ 10 മുതല്‍ ഉച്ചക്ക് രണ്ടു മണി വരെ അഭിമുഖം നടത്തുന്നു. 

പ്രിന്‍സിപ്പല്‍, വൈസ് പ്രിന്‍സിപ്പല്‍, ഇംഗ്ലീഷ് ടീച്ചര്‍, അക്കൗണ്ടന്റ്, അഡ്മിനിസ്ട്രേറ്റര്‍, മോണ്ടിസോറി ടീച്ചര്‍ ഹെഡ്, മോണ്ടിസോറി ടീച്ചര്‍, സ്പെയര്‍ പാര്‍ട്സ് മാനേജര്‍, സ്പെയര്‍ പാര്‍ട്സ് എക്സിക്യൂട്ടീവ്, മെക്കാനിക്, ട്രെയിനി ടെക്നീഷ്യന്‍, ഫീല്‍ഡ് എക്സിക്യൂട്ടീവ് എന്നിവയാണ് തസ്തികകള്‍. 

യോഗ്യത: എം എ/ബി എഡ്, പി ജി, എം കോം, ബി ബി എ, എം ബി എ, മോണ്ടിസോറി കോഴ്സ്, ഐ ടി ഐ/ ബി ടെക്/ഡിഗ്രി/പോളിടെക്നിക്, പ്ലസ് ടു. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും 250 രൂപയും സഹിതം എംപ്ലോയബിലിറ്റി സെന്ററില്‍ രജിസ്റ്റര്‍ ചെയ്ത് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. ഫോണ്‍: 0497 2707610, 6282942066.

0/Post a Comment/Comments