ഇരിട്ടി: കാട്ടുപന്നി ബൈക്കിലിടിച്ച് യുവാവിന് ഗുരുതര പരിക്ക്കാട്ടുപന്നി ബൈക്കിലിടിച്ച് യുവാവിന് ഗുരുതര പരിക്ക്. ഇരിട്ടി മട്ടണി സ്വദേശി ശ്രീജിത്തിനാണ് അപകടത്തിൽ ഗുരുതര പരിക്കേറ്റത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. ഉളിക്കൽ – വള്ളിത്തോട് റോഡിൽ നിരങ്ങംചിറ്റയിൽ വച്ച് ശ്രീജിത്ത് സഞ്ചരിച്ചിരുന്ന ബൈക്കിൽ കാട്ടുപന്നി ഇടിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ യുവാവിനെ കോഴിക്കോട് മിംമ്സ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

മട്ടണിയിൽ നിന്നും വളളിതോടിന് പോകുന്ന വഴിക്കാണ് കാട്ടുപന്നി ബൈക്കിലിടിച്ചത്. ഇടിയുടെ ആഘാതത്തിൽ തെറിച്ചുവീണ ശ്രീജിത്തിന് തലയ്ക്കുംദേഹമാസകലവും സാരമായി പരിക്കേറ്റിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിച്ച ശ്രീജിത്തിന് അടിയന്തര ശസ്ത്രക്രിയ നടത്തിയെങ്കിലും അപകടനില ഇതുവരെയും തരണം ചെയ്തിട്ടില്ല. ഉളിക്കൽ വള്ളിത്തോട് ഭാഗങ്ങളിൽ കാട്ടുപന്നി ശല്യം രൂക്ഷമാണ്.

0/Post a Comment/Comments