പാലക്കാട് സ്വദേശികൾ സഞ്ചരിച്ച ജീപ്പ് കേളകം തൊട്ടിക്കവലയിൽ വെച്ച് നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരു കുടുംബത്തിലെ നാല് പേർക്ക് പരിക്ക്

വയനാട്ടിൽ നിന്ന് കേളകം വഴി പാലക്കാടിലേക്ക് തിരിച്ചു പോവുകയായിരുന്ന നാലംഗ കുടുംബം സഞ്ചരിച്ച ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം.പാലക്കാട് തൃത്താല സ്വദേശികളായ ഷാജി(42),ഭാര്യ നൗഫിയ (36),ഡാനിഷ്(11),ദിയ(10) എന്നിവർക്കാണ് പരിക്കേറ്റത്.ഇവരെ തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഷാജിയുടെ തലയ്ക്കാണ് പരിക്ക്.ഒരു കുട്ടിയുടെ കാല് ഒടിഞ്ഞിട്ടുമുണ്ട്.ശനിയാഴ്ച ഉച്ചക്കഴിഞ്ഞ് 3.30 ഓടെയാണ് അപകടം.വയനാട് നിന്ന് കൂനംപള്ള കോളനി വഴി കേളകം ടൗണിലേക്ക് കുത്തനെയുള്ള കയറ്റം ഇറങ്ങുന്നതിനിടെ തൊട്ടിക്കവല ഭാഗത്ത് വെച്ച് ജീപ്പിന്റെ ബ്രേക്ക് നഷ്ടപ്പെട്ട് കൊക്കയിലേക്ക് പതിക്കുകയായിരുന്നു.താഴ്ചയുള്ള കൊക്കയിലേക്ക് മറിഞ്ഞ ജീപ്പിനുള്ളിൽ നിന്നാണ് പരിക്കേറ്റവരെ നാട്ടുകാർ പുറത്തെത്തിച്ചത്.തുടർന്ന് കേളകം പോലീസും പേരാവൂർ ഫയർഫോഴ്‌സും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി.അപകടത്തിൽ ഹോഴ്‌സ് ഗൂർഖ ജീപ്പ് പൂർണ്ണമായും തകർന്നു.


0/Post a Comment/Comments