പാർടി കോൺഗ്രസ്‌: വോളി ടൂർണമെന്റ്‌ ഇന്ന് തുടങ്ങും

കണ്ണൂർ : സിപിഐ എം 23-ാം പാർടി കോൺഗ്രസിന്റെ  ഭാഗമായുള്ള  അഖിലേന്ത്യാ വോളിബോൾ ടൂർണമെന്റ്‌ വോളി ഇതിഹാസം ജിമ്മി ജോർജിന്റെ   ജന്മനാടായ പേരാവൂരിൽ വെള്ളിയാഴ്‌ച തുടങ്ങും. പേരാവൂർ പുതിയ ബസ് സ്റ്റാൻഡിന്‌ സമീപം  ജിമ്മി ജോർജ് ഫ്‌ളെഡ്‌ലിറ്റ്‌ ഗ്രൗണ്ടിൽ രാത്രി  ഏഴിന് മുൻ കായിക മന്ത്രിയും സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗവുമായ ഇ പി ജയരാജൻ ഉദ്ഘാടനം ചെയ്യും. 


ബിപിസിഎൽ, എയർ ഫോഴ്സ്, ഇന്ത്യൻ നേവി, കെഎസ്ഇബി, കേരള പൊലീസ്, കലിക്കറ്റ് യൂണിവേഴ്സിറ്റി എന്നീ ടീമുകൾ പങ്കെടുക്കും. 22 നാണ്‌ ഫൈനലിൽ.  കെഎസ്ഇബിയും എയർ ഫോഴ്സും ആദ്യ മത്സരത്തിൽ ഏറ്റുമുട്ടും.  വൈകിട്ട്‌ ആറിന്‌  പ്രാദേശിക വോളിയും ഏഴിന്‌ അഖിലേന്ത്യാ വോളിയും നടക്കും. പ്രവേശനം സൗജന്യമാണ്.

0/Post a Comment/Comments