കേളകം വെള്ളൂന്നി കണ്ടംതോട് മേലെ കോളനിക്ക് സമീപം മധ്യവയസ്‌കനെ മരിച്ച നിലയില്‍ കണ്ടെത്തി
വനത്തിന് സമീപത്തുള്ള നീര്‍ചാലില്‍ വെള്ളം തിരിക്കാന്‍ പോയ മധ്യവയസ്‌കനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കേളകം വെള്ളൂന്നി കണ്ടംതോട് മേലെ കോളനിക്ക് സമീപം താമസിക്കുന്ന കുഞ്ചാല്‍ മാത്യു(44 ) എന്ന ബാബുവാണ് മരിച്ചത്. ശനിയാഴ്ച വൈകുന്നേരം ആണ് മാത്യു വെള്ളം തിരിക്കാന്‍ പോയതെന്നാണ് സംശയിക്കുന്നത്. നീര്‍ചാലിലെ വെള്ളക്കെട്ടില്‍ കമഴ്ന്നു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. സഹോദരന്‍ കുഞ്ഞുമോന്‍ നടത്തിയ പരിശോധനയിലാണ് ഞായറാഴ്ച രാവിലെ 11 മണിയോടെ മൃതദേഹം കണ്ടെത്തിയത്. മാത്യുവും സഹോദരന്‍ കുഞ്ഞുമോനും മാത്രമാണ് വീട്ടില്‍ താമസിക്കുന്നത്. കേളകം പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി തലശ്ശേരി ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.

0/Post a Comment/Comments