കാറ്റിലും വേനൽ മഴയിലും പരക്കെ കൃഷിനാശം - ഓട്ടോറിക്ഷക്ക്‌ മേൽ മരം പൊട്ടി വീണു

 ഇരിട്ടി: ബുധനാഴ്ച വൈകുന്നേരമുണ്ടായ വേനൽമഴയിലും കനത്ത കാറ്റിലും ആറളം മേഖലയിൽ കൃഷിനാശം. ഉളിക്കലിൽ ഓട്ടോറിക്ഷക്കു മുകളിൽ മരം പൊട്ടിവീണു.
ആറളം വളയങ്കോട്ടെ ടി. എ. ജോസഫിന്റെ പറമ്പിലെ വാഴ, റബർ, തെങ്ങ്‌, കവുങ്ങ്‌, ജാതിക്ക മരങ്ങൾ എന്നിവ കാറ്റിൽ നശിച്ചു. പാറയ്‌ക്കൽ തോമസ്‌, പൂവത്തിങ്കൽ സിസിലി എന്നിവരുടെ കൃഷികളും കാറ്റിൽ നശിച്ചു. അമ്പലക്കാടിലെ ബാബു ഞാമത്തോലി, വെളിമാനത്തെ കുന്നത്തേട്ട്‌ അബ്രഹാം, വെട്ടിക്കാട്ടിൽ രാജപ്പൻ, തങ്കപ്പൻ, പൂഞ്ചാൽ ടൈറ്റസ്‌, ജോൺ തുടങ്ങിയ കർഷകരുടെ റബർ, കശുമാവ്‌, വാഴ കൃഷികൾ കാറ്റിൽ നിലംപൊത്തി. തൊഴുത്തും തകർന്നു. ഉളിക്കൽ മേഖലയിലുണ്ടയാ ശക്തമായ കാറ്റിലും മഴയിലും ഉളിക്കൽ കോവിലകം റോഡിൽ ഓട്ടോറിക്ഷക്ക്‌ മേൽ മരം പൊട്ടി വീണു. എന്നാൽ ആർക്കും അപകടമില്ല. മേഖലയിൽ പരക്കെ കൃഷിനാശവും ഉണ്ടായിട്ടുണ്ട്.

0/Post a Comment/Comments