കണ്ണൂരിൽനിന്ന് സലാല, ബഹ്‌റൈൻ വിമാന സർവീസുകൾ

  


കണ്ണൂർ വിമാനത്താവളത്തിൽനിന്ന് വേനൽക്കാല ഷെഡ്യൂളിൽ ഉൾപ്പെടുത്തി സലാല, ബഹ്‌റൈൻ എന്നിവിടങ്ങളിലേക്ക് എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് നടത്തും. ശനിയാഴ്ച മാത്രമാണ് സലാലയിലേക്ക് സർവീസ്. ഉച്ചയ്ക്ക് 1.10-ന് കണ്ണൂരിൽനിന്ന് പുറപ്പെടുന്ന വിമാനം വൈകീട്ട് 6.40-ന് തിരികെ കണ്ണൂരിലെത്തും. ബഹ്‌റൈനിലേക്ക് ചൊവ്വ, ഞായർ ദിവസങ്ങളിലാണ് സർവീസ്. വ്യാഴം, ഞായർ ദിവസങ്ങളിൽ റിയാദിലേക്കും എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകളുണ്ട്.

ഗോ ഫസ്റ്റ് എയർലൈൻസ് മസ്കറ്റ്, ദമാം, അബുദാബി, ദുബായ്, കുവൈത്ത് എന്നിവിടങ്ങളിലേക്ക് സർവീസ് നടത്തും. ഷാർജയിലേക്ക് എയർ ഇന്ത്യ എക്സ്പ്രസും ദോഹയിലേക്ക് മേയ് രണ്ടുമുതൽ ഇൻഡിഗോയും പ്രതിദിന സർവീസ് നടത്തും. രാജ്യത്തെ ഒൻപത് നഗരങ്ങളിലേക്ക് ആഭ്യന്തര സർവീസുകളുമുണ്ട്. 27 മുതൽ കോവിഡ് നിയന്ത്രണങ്ങൾ ഒഴിവാക്കി അന്താരാഷ്ട്ര വിമാനസർവീസുകൾ പൂർണതോതിൽ പുനരാരംഭിക്കുകയാണ്.

0/Post a Comment/Comments