സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു

 


സംസ്ഥാനത്ത് ഒരു ദിവസത്തെ ഇടവേളയ്ക്കു ശേഷം വീണ്ടും സ്വര്‍ണവില കുറഞ്ഞു. ഇന്ന് സ്വര്‍ണവില  ഗ്രാമിന് 25 രൂപയാണ് കുറഞ്ഞത്. ഇന്നത്തെ സ്വര്‍ണവില 22 കാരറ്റ് ഗ്രാമിന് 4795 രൂപയാണ്.

ഒരു പവന്‍ 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 38360 രൂപയാണ്.അതേസമയം അഖിലേന്ത്യ പണിമുടക്കിന്റെ ഭാഗമായി സംസ്ഥാനത്ത് ഇന്ന് സ്വര്‍ണക്കടകള്‍ തുറന്നിട്ടില്ല. അതിനാല്‍ വില കുറഞ്ഞതിന്റെ നേട്ടം ഉപഭോക്താക്കള്‍ക്ക് ലഭിക്കില്ലെന്നാണ് സ്വര്‍ണക്കട ഉടമകള്‍ പറയുന്നത്. 

0/Post a Comment/Comments