ടൂറിസം വകുപ്പ് ഉദ്യോഗസ്ഥരില്‍ വഴിമുടക്കുന്നവരെ തിരുത്തി മുന്നോട്ട് പോകും; സഭയില്‍ നിലപാടുമായി മന്ത്രി മുഹമ്മദ് റിയാസ്


ടൂറിസം വകുപ്പ് ഉദ്യോഗസ്ഥരില്‍ വഴി മുടക്കുന്നവരും വഴി തുറക്കുന്നവരും ഉണ്ടെന്നും വഴിമുടക്കുന്നവരെ തിരുത്തി മുന്നോട്ട് പോകുമെന്നും മന്ത്രി മുഹമ്മദ് റിയാസ് നിയമസഭയില്‍ പറഞ്ഞു.

പിണറായി സർക്കാർ PWD നിർമ്മാണങ്ങൾക്ക് സംയുക്ത ടെന്റർ നൽകുമെന്നും ഇത് സംബന്ധിച്ച് സര്‍ക്കാര്‍ തീരുമാനം എടുത്തുവെന്നും മന്ത്രി സഭയില്‍ പറഞ്ഞു.

നിർമ്മാണം പൂർത്തിയാക്കിയ ശേഷം ഇലക്ട്രിക്ക് ജോലികൾക്കായി കെട്ടിടം വീണ്ടും പൊളിക്കുന്നത് ഇനി അനുവദിക്കില്ല. പല കെട്ടിടങ്ങളും നിർമ്മാണം പൂർത്തിയാക്കിയ ശേഷം തുറന്ന് കൊടുക്കാനാകാത്ത സ്ഥിതിയുണ്ട്.  സംയുക്ത ടെന്റർ നടപ്പാക്കുന്നതിലൂടെ ഇത് മറികടക്കാനാകുമെന്നും റിയാസ് പറഞ്ഞു.

0/Post a Comment/Comments