ഹിജാബ് മതാചാരമല്ല; ഹിജാബ് ധരിക്കുന്നതിനുളള നിരോധനം ശരിവെച്ച് കര്‍ണാടക ഹൈക്കോടതി


കര്‍ണാടകയിലെ ഹിജാബ് നിരോധനം ശരിവെച്ച് കര്‍ണാടക ഹൈക്കോടതി. ചീഫ് ജസ്റ്റിസ് റിതു രാജ് അവസ്തി, ജസ്റ്റിസുമാരായ കൃഷ്ണ എസ് ദീക്ഷിത്, ജെ എം ഖാസി എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ചിന്റേതാണ് വിധി. ഇസ്ലാം മതാചാരത്തിന്റെ ഭാഗമല്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. യൂണിഫോം നിര്‍ബന്ധമാക്കുന്നത് മൗലികാവകാശങ്ങളുടെ ലംഘനമല്ലെന്നും ഹൈക്കോടതി പറഞ്ഞു. ഹിജാബ് ധരിക്കണമെന്ന് ആവശ്യപ്പെട്ടുള്ള എല്ലാ ഹര്‍ജികളും ഹൈക്കോടതി തള്ളി. ഭരണഘടനാ വിശാല ബെഞ്ചിന്റേതാണ് നടപടി.

11 ദിവസത്തെ തുടര്‍ച്ചയായ വാദം കേട്ടതിന് ശേഷമാണ് വിധി പുറത്തുവന്നിരിക്കുന്നത്. ഫെബ്രുവരി 25 നാണ് ഹിജാബ് കേസില്‍ ഹൈക്കോടതിയില്‍ വാദം പൂര്‍ത്തിയായത്. പിന്നീട് അഭിഭാഷകരോട് ഫെബ്രുവരി 25 നകം വാദം അവസാനിപ്പിക്കണമെന്ന് കര്‍ണാടക ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. വിധി വരുന്ന പശ്ചാത്തലത്തില്‍ കര്‍ണാടകയിലെ വിവിധ ഭാഗങ്ങളിലും ബെംഗളൂരു സിറ്റിയിലും നിരോധനാജ്ഞ (144) പ്രഖ്യാപിച്ചിരിക്കുകയാണ്.

0/Post a Comment/Comments