ഇന്ത്യയുടെ സ്വന്തം 4 ജി മൊബൈൽ നെറ്റ്വർക്ക് ഉടൻ പുറത്തിറക്കുമെന്ന് ടെലികോം മന്ത്രാലയം

 


രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ കണക്ടിവിറ്റി പ്രശ്‌നം പരിഹരിക്കുന്നതിനായി ഇന്ത്യ സ്വന്തം നിലയ്ക്ക് വികസിപ്പിക്കുന്ന 4ജി മൊബൈല്‍ നെറ്റ്വര്‍ക്ക് ഉടനെ യാഥാര്‍ത്ഥ്യമാകുമെന്ന് ടെലികോം മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു.

രാജ്യത്തെ എഞ്ചിനീയര്‍മാര്‍ 4ജി സേവനം ലഭ്യമാക്കുന്നതിനുള്ള പരിശ്രമത്തിലാണെന്നും, ഉടനെ തന്നെ അവതരിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. ഇക്കാര്യത്തില്‍ ലോകരാജ്യങ്ങള്‍ ഇന്ത്യയെ ഉറ്റുനോക്കുകയാണ്.

4ജി നെറ്റ്‌വര്‍ക്ക് അവതരിപ്പിക്കുന്നതിന്റെ ഭാഗമായി 9000 ടവറുകള്‍ സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. 

രാജ്യത്തുടനീളം 60,200ലധികം ഗ്രാമങ്ങളില്‍ നെറ്റ്വര്‍ക്ക് സ്ഥാപിക്കുന്നതിനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കാനായി 6,446 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. ബിഎസ്‌എന്‍എല്‍ 2019 ല്‍ അനുവദിച്ച 69,000 കോടിയുടെ പാക്കേജിലൂടെ സ്ഥിരതയുള്ള സ്ഥാപനമായി മാറിയെന്നും ഇത്തവണയും ബജറ്റില്‍ ബിഎസ്‌എന്‍എല്ലിനായി 44,720 കോടി അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു


0/Post a Comment/Comments