സൗദിയിലും യുഎഇയിലും റമദാന്‍ വ്രതാരംഭം ശനിയാഴ്ച


മാസപ്പിറവി ദൃശ്യമായതോടെ സൗദി അറേബ്യയില്‍ റമദാന്‍ വ്രതം ശനിയാഴ്ച (ഏപ്രില്‍ 2) ആരംഭിക്കും. ഇശാ നമസ്‌കാരത്തിന് ശേഷം മക്ക, മദീന ഹറമുകളിലും മറ്റ് പള്ളികളിലും തറാവീഹ് നമസ്‌കാരം നടക്കും. 


മാസപ്പിറവി നിരീക്ഷണ കമ്മറ്റിയുടെ കീഴില്‍ രാജ്യത്ത് സുദൈര്‍, തുമൈര്‍ എന്നിവിടങ്ങളില്‍ ഇന്ന് മാസപ്പിറവി നിരീക്ഷിക്കാന്‍ വിപുലമായ സൗകര്യങ്ങള്‍ ഒരുക്കിയിരുന്നു. അതേസമയം യുഎഇയിലും ശനിയാഴ്ച റമദാന്‍ വ്രതം ആരംഭിക്കും. 

0/Post a Comment/Comments