സംസ്ഥാനത്ത് സ്വര്‍ണ വില കുറഞ്ഞു


സംസ്ഥാനത്ത് സ്വര്‍ണ വില ഇന്ന് വീണ്ടും കുറഞ്ഞു. ഇന്നലെ വന്‍വര്‍ധന രേഖപ്പെടുത്തിയ ശേഷമാണ് ഇന്ന് സ്വര്‍ണ വില കുറഞ്ഞത്. കഴിഞ്ഞ ആറ് ദിവസത്തിനിടെ 4 ദിവസവും സ്വര്‍ണ വില താഴേക്ക് പോയെങ്കിലും ഒറ്റദിവസത്തെ വര്‍ധന ഉപഭോക്താക്കള്‍ക്ക് വലിയ തിരിച്ചടിയായി.

ഇന്ന് സ്വര്‍ണ വില ഗ്രാമിന് 15 രൂപയാണ് കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന് 120 രൂപയും കുറഞ്ഞു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് ഇന്നത്തെ വില 4795 രൂപയാണ്. ഒരു പവന്‍ സ്വര്‍ണത്തിന് വില 38360 രൂപയാണ്. 


0/Post a Comment/Comments