കേളകം: ഇരട്ടത്തോട് തോട്ടിൽ വീണ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കൊട്ടിയൂർ ഇരട്ടത്തോട് കോളനിയിലെ കൂടത്തിൽ അജിത്തിന്റെ(24) മൃതദേഹമാണ് കണിച്ചാർ കാളികയം പമ്പ് ഹൗസിന് സമീപത്ത്ബാവലിപ്പുഴയിൽ നിന്നുംചൊവ്വാഴ്ച സന്ധ്യയോടെകണ്ടെത്തിയത്. ഞായറാഴ്ചഉച്ചയോടെയാണ് അജിത്തിനെ തോട്ടിൽ വീണ് കാണാതായത്. പേരാവൂർ അഗ്നിരക്ഷാ സേനയും സിവിൽ ഡിഫൻസ് അംഗങ്ങളും ചേർന്ന് പുഴയിൽ നടത്തിയ തിരച്ചിലിലാണ് ചൊവ്വാഴ്ച വൈകീട്ട്ആറോടെ മൃതദേഹംകണ്ടെത്തിയത്. ഇയാൾ നിലവിൽ പോക്സോ കേസിൽ വിചാരണനേരിടുകയായിരുന്നു. കൂടത്തിൽപരേതനായ രാജുശാന്തദമ്പതിമാരുടെ മകനാണ്. ഭാര്യ: നീതു. മകൾ: അവനിക. സഹോദരി: രാജി.സംസ്കാരം പിന്നീട്.
Post a Comment