റോഡിൽ നിന്ന് ഓവുചാലിലേക്ക് സ്കൂട്ടർ തെന്നിവീണ് ഗുരുതരമായി പരിക്കേറ്റ യുവാവ് മരണപ്പെട്ടു.



 റോഡിൽ നിന്ന് ഓവുചാലിലേക്ക് സ്കൂട്ടർ തെന്നിവീണ് ഗുരുതരമായി പരിക്കേറ്റ യുവാവ് മരണപ്പെട്ടു.  അഴീക്കോട് പുന്നക്കപ്പാറ ഗുജറാപളളിക്ക് സമീപം താമസിക്കുന്ന പാറോത്ത് കിഴക്കേയിൽ ഹൗസിൽ നവാസ് (32) ആണ് മരണപ്പെട്ടത്.

മൂന്ന് മാസം മുമ്പ് ആണ് നവാസ് അബുദാബിയിൽ നിന്ന് നാട്ടിലെത്തിയത്.

ഇന്നലെ രാത്രി 10.30 മണിയോടെ അഴീക്കോട് പാലോട്ടു വയലിലായിരുന്നു അപകടം.പുന്നക്കപ്പാറയിലെ തറവാട്ടുവീട്ടിൽ നിന്നും മാങ്കടവിലെ ഭാര്യവീട്ടിലേക്കുള്ള യാത്രയിലായിരുന്നു അപകടം .നാട്ടുകാർ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

വളപട്ടണം പോലീസ് മൃതദേഹം ഇന്ന്  ഇൻക്വസ്റ്റ് നടത്തി.

പുന്നക്കപ്പാറയിലെ പി പി.നജീബ് – പി കെ സുലൈഖ ദമ്പതികളുടെ മകനാണ്

അപക ട കാരണം വാഹനത്തിന് കുറുകെ തെരുവ് നായ ചാടിയതാണോയെന്ന സംശയമുയർന്നിട്ടുണ്ട്. 

ഭാര്യ: ഫാത്തിമത്ത് റിഷാന. മക്കൾ: മൻഹ ഫാത്തിമ, മുഹമ്മദ് ഹയാൻ. സഹോദരങ്ങൾ: സഫ്വാൻ, അനസ്.

0/Post a Comment/Comments