കണിച്ചാർ സ്വദേശിയായ യുവാവ് എറണാകുളത്തു വച്ചുണ്ടായ വാഹനാപകടത്തിൽ മരിച്ചു

 



പാലാ ഈരാറ്റുപേട്ട റൂട്ടില്‍ ചെത്തിമറ്റത്തിനു സമീപം ബസ്സിനടിയില്‍പ്പെട്ട് കണിച്ചാര്‍ സ്വദേശിയായ യുവാവ് തല്‍ക്ഷണം മരിച്ചു.കണിച്ചാര്‍ സ്വദേശി തെക്കേക്കുറ്റ് ജോയലാണ് (21)  മരിച്ചത്. സുഹൃത്തിനൊപ്പം ബൈക്കില്‍ സഞ്ചരിക്കവെ രാവിലെ പത്തരയോടെയാണ് അപകടം . ബൈക്ക് നിയന്ത്രണം വിട്ട് ബസിലിടിച്ചപ്പോള്‍ ബൈക്കിന് പിന്നിലിരുന്ന ജോയല്‍ ബസിനടിയിലേക്ക് തെറിച്ചു വീഴുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. ബസിനടിയില്‍പ്പെട്ട യുവാവിന്റെ തല തകര്‍ന്നാണ് മരണം സംഭവിച്ചത്..ബൈക്ക് ഓടിച്ചിരുന്നയാള്‍ നിസാര പരുക്കുകളോടെ രക്ഷപെട്ടു.  മരിച്ച ജോയല്‍  ജര്‍മ്മന്‍ ഭാഷാ പഠനത്തിനായി പാലായിലെത്തിയതായിരുന്നു. കണിച്ചാറിലെ തെക്കേക്കുറ്റ് ജോബിയുടെ മകനാണ് ജോയല്‍.

0/Post a Comment/Comments