ഒഴുക്കിൽപ്പെട്ട് കാണാതായ കർണ്ണാടക വനം വകുപ്പിലെ വാച്ചറുടെ മൃതദേഹം കണ്ടെത്തി




ഇരിട്ടി: കഴിഞ്ഞ വെള്ളിയാഴ്ച ഒഴുക്കിൽപ്പെട്ട് കാണാതായ കർണാടക വനം വകുപ്പിന്റെ താൽക്കാലിക വാച്ചറുടെ മൃതദ്ദേഹം കണ്ടെത്തി. ബാരാ പോൾ പുഴയുടെ ഭാഗമായ നീലംപുഴയിലാണ് കർണാടക പൊന്നംപേട്ട സ്വദേശിയായ തരുണിനെ (21) കാണാതായത്. കർണാടകത്തിന്റെ കൊക്ക ക്യാമ്പിലുള്ള തരുൺ കാല് തെന്നി പുഴയിൽ വീഴുകയായിരുന്നു. തരുണിന് വേണ്ടിയുള്ള തിരച്ചിൽ കർണാടകത്തിൽ നിന്നുള്ള സംഘം ബാരാപോൾ പുഴയിൽ ഉൾപ്പെടെ നടത്തിയിരുന്നു. ഇതിനിടയിൽ വീണ സ്ഥലത്തിന് സമീപത്ത് നിന്ന് എൻ ഡി ആർ എഫ് സംഘം നടത്തിയ പരിശോധനയിലാണ് തരുണിനെ മൃതദ്ദേഹം കണ്ടെത്തിയത്.

0/Post a Comment/Comments