വീട്ടുമുറ്റത്ത് നിർത്തിയിട്ട സ്‌കൂട്ടര്‍ കത്തി നശിച്ച നിലയിൽ




ഇരിട്ടി: വീട്ടുമുറ്റത്ത് നിറുത്തിയിട്ടിരുന്ന സ്‌കൂട്ടര് കത്തി നശിച്ച നിലയിൽ കണ്ടെത്തി. കരിക്കോട്ടക്കരി എടപ്പുഴ വാളത്തോട് മുരുക വിലാസം എന്.പി. രാജന്റെ വീടിനോട് ചേര്ന്ന് നിര്ത്തിയിട്ട സ്‌കൂട്ടറാണ് കത്തി നശിച്ച നിലയില് കണ്ടെത്തിയത്. വ്യാഴാഴ്ച പുലർച്ചയോടെ ആയിരുന്നു സംഭവം. സ്‌കൂട്ടർ പൂർണ്ണമായും കത്തി നശിച്ചു. രാജന്റെ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

0/Post a Comment/Comments