ജില്ലാ ലൈബ്രറി കൗൺസിൽ പുസ്‌തകോത്സവം ഇന്ന്‌ തുടങ്ങും






കണ്ണൂർ :കണ്ണൂർ ജില്ലാ ലൈബ്രറി കൗൺസിൽ വികസനസമിതിയുടെ പുസ്‌തകോത്സവം  കലക്ടറേറ്റ്‌ മൈതാനിയിൽ ചൊവ്വാഴ്‌ച തുടങ്ങും. പകൽ മൂന്നിന്‌ ടി പത്മനാഭൻ  ഉദ്‌ഘാടനം ചെയ്യും.  ‘അക്ഷരം’ ത്രൈമാസിക രാമചന്ദ്രൻ കടന്നപ്പള്ളി എംഎൽഎ പ്രകാശിപ്പിക്കും. വൈകിട്ട്‌ ആറിന്‌ ലാസ്യ കോളേജിന്റെ  സൂര്യപുത്രൻ നൃത്താവിഷ്‌കാരവും അരങ്ങേറും.    21ന്‌ പകൽ 11ന്‌ എം മുകുന്ദൻ ആദരസമ്മേളനം കെ കെ ശൈലജ എംഎൽഎ  ഉദ്ഘാടനം ചെയ്യും.  22ന്‌  പകൽ മൂന്നിന്‌  ‘ചണ്ഡാലഭിക്ഷുകിയുടെ സമകാല വായന’  സെമിനാർ ഡോ. പി പവിത്രനും 23ന്‌  പകൽ മൂന്നിന്‌  ‘സർഗാത്മക സ്വാതന്ത്ര്യം’ സെമിനാർ കരിവെള്ളൂർ മുരളിയും ഉദ്‌ഘാടനം ചെയ്യും. 24ന്‌ രാവിലെ 10ന്‌ ലഹരിവിരുദ്ധ സെമിനാർ എബി എൻ ജോസഫും  പകൽ മൂന്നിന്‌ വനിതാവേദി പ്രവർത്തക സംഗമവും സെമിനാറും  എൻ സുകന്യയും ഉദ്‌ഘാടനം ചെയ്യും.  25ന്‌ രാവിലെ 10.30ന്‌ സമാപന സമ്മേളനം കലക്ടർ എസ് ചന്ദ്രശേഖർ ഉദ്‌ഘാടനം ചെയ്യും. നൂറിൽപരം പ്രസാധകരാണ്‌ പുസ്‌തകോത്സവത്തിൽ  പങ്കെടുക്കുന്നത്‌.

0/Post a Comment/Comments