കൊട്ടിയൂർ എൻ.എസ്.എസ്.കെ.യു.പി സ്കൂളിൽ ശാസ്ത്ര – കലോത്സവ മേളയിലെ വിജയികൾക്കുള്ള അനുമോദനം സംഘടിപ്പിച്ചു .ഇരിട്ടി സബ് ജില്ലാ ശാസ്ത്ര – കലാ മേളകളിൽ മികച്ച വിജയം നേടിയ പ്രതിഭകളെ അനുമോദിച്ചു. പി.ടി.എ വൈസ് പ്രസിഡണ്ട് എം.കെ.പ്രസാദ് അധ്യക്ഷത വഹിച്ച യോഗം കൊട്ടിയുർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. റോയി നമ്പുടാകം ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ശ്രീമതി. ജെസ്സി റോയി കലാമേളയിലെ വിജയികളെ അനുമോദിച്ചു. ഹെഡ് മിസ്ട്രസ് ശ്രീമതി. എസ്. സുമിത , വി.എസ്. ജിഷാറാണി, ടി.ഡി.രജി എന്നിവർ സംസാരിച്ചു. അധ്യാപകരായ പി.കെപ്രജിന , ടി.ഡി. ബീന, കെ.സി. ശ്രീ ജ എന്നിവർ നേതൃത്വം നല്കി.
Post a Comment