പേരാവൂർ :-
പൊതുജനങ്ങളുടേയും, പെൻഷൻകാരുടേയും ജീവനക്കാരുടേയും ചിരകാല സ്വപ്നമായിരുന്ന സബ് ട്രഷറിയുടെ പണി പൂർത്തിയാക്കി പുതുതായി പേരാവൂർ കുനിത്തലയിൽ പണികഴിപ്പിച്ച , കെട്ടിടത്തിന്റെ ഉദ്ഘാടനം ധനകാര്യ വകുപ്പുമന്ത്രി കെ.എൻ.ബാലഗോപാലൻ നിർവ്വഹിച്ചു. പേരാവൂർ എം.എൽ.എ അഡ്വ സണ്ണി ജോസഫ് അധ്യക്ഷനായിരുന്നു. രാജ്യസഭാ എം.പി. വി ശിവദാസൻ മുഖ്യാതിഥി ആയിരുന്നു.
ട്രഷറി വകുപ്പ് ഡയറക്ടർ വി.സാജൻ സ്വാഗതം പറഞ്ഞു. ട്രഷറി ഡെപ്യൂട്ടി ഡയറക്ടർ എ.സലീൽ റിപ്പോർട്ട് അവതരിപ്പിച്ചു.
പേരാവൂർ ബ്ലോക്ക് പ്രസിഡന്റ് കെ.സുധാകരൻ, പഞ്ചായത്ത് പ്രസിഡന്റ് പി.പി.വേണുഗോപാൽ, കണിച്ചാർ പഞ്ചായത്ത് പ്രസിഡന്റ് ആന്റണി സെബാസ്റ്റ്യൻ, മുഴക്കുന്ന് പഞ്ചായത്ത് പ്രസിഡന്റ് ടി.ബിന്ദു, ജില്ലാ പഞ്ചായത്ത് മെമ്പർമാരായ ജൂബിലി ചാക്കോ, വി. ഗീത, പേരാവൂർ ബ്ലോക്ക് വൈസ് പ്രസിഡന്റ് പ്രീത ദിനേശ്, മെമ്പർ റജീന സിറാജ്, സി.പി.ഐ.എം. ഏരിയ സെക്രട്ടറി അഡ്വ എം.രാജൻ, സി.പി.ഐ. മണ്ഡലം സെക്രട്ടറി സി.കെ ചന്ദ്രൻ, കോൺഗസ് ബ്ലോക്ക് പ്രസിഡന്റ് സുരേഷ് ചാലാറത്ത്, മുസ്ലീം ലീഗ് സിറാജ് പൂക്കോത്ത്, ലോക് താന്ത്രിക്ക് ജനതാ ദൾ എ കെ ഇബ്രാഹിം. കേരള കോൺ എം.തോമസ് മാലത്ത്, കെ.എസ് എസ് പി .യു പേരാവൂർ ബ്ലോക്ക് പ്രസിഡന്റ് പി.തങ്കപ്പൻ മാസ്റ്റർ, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് കെ.കെ.രാമചന്ദ്രൻ , യുനൈറ്റഡ് മർച്ചന്റ്സ് ചേമ്പർ പ്രസിഡന്റ് കെ.എം.ബഷീർ എന്നിവർ സംസാരിച്ചു.
ജില്ലാ ട്രഷറി ഓഫീസർ ശ്രീമതി ശൈലജ കെ.ടി. നന്ദിയും പറഞ്ഞു.
Post a Comment