നിസാര രോഗങ്ങള്‍ക്ക് ആന്‍റിബയോട്ടിക്ക് വേണ്ടെന്ന് ഐസിഎംആര്‍




ന്യൂഡല്‍ഹി: ആന്‍റിബയോട്ടിക്കുകളുടെ ഉപയോഗത്തിന് നിയന്ത്രണങ്ങളുമായി ഐസിഎംആര്‍. സാരമല്ലാത്ത പനി പോലെയുള്ള നിസാര അസുഖങ്ങള്‍ക്ക് ആന്‍റിബയോട്ടിക്കുകള്‍ ഉപയോഗിക്കരുതെന്നും ആന്‍റിബയോട്ടിക്ക് ഉപയോഗത്തിന് ഡോക്ടര്‍മാര്‍ കൃത്യമായ സമയ പരിധി നിശ്ചയിക്കണമെന്നുമാണ് ഐസിഎംആറിന്‍റെ നിര്‍ദേശം.


ചര്‍മത്തിനെയും, മൃദു കോശങ്ങളെയും (സോഫ്റ്റ് ടിഷ്യു) ബാധിക്കുന്ന അണുബാധകള്‍ക്ക് അഞ്ച് ദിവസവും ന്യൂമോണിയ ബാധിതര്‍ക്ക് അഞ്ച് മുതല്‍ ഏഴ് ദിവസം വരെയുമാണ് ആന്‍റിബയോട്ടിക്കുകള്‍ നല്‍കേണ്ട തെന്ന് ഐസിഎംആറിന്‍റെ നിര്‍ദേശത്തില്‍ പറയുന്നു. ആന്‍റിബയോട്ടിക്കുകളുടെ അശാസ്ത്രീയമായ ഉപയോഗം ശരീരത്തില്‍ ആന്‍റിമൈക്രോബിയില്‍ പ്രതിരോധം തീര്‍ക്കുന്നത് ചികിത്സയ്ക്ക് വെല്ലുവിളിയാകുമെന്നാണ് ഐസിഎംആറിന്‍റെ കണ്ടെത്തല്‍. 


ഇക്കാരണത്താന്‍ നിസാരമായ അസുഖങ്ങള്‍ക്ക് ആന്‍റിബയോട്ടിക്കുകള്‍ ഉപയോഗിക്കരുതെന്നും അംഗീകൃത മെഡിക്കല്‍ പരിശീലകന്‍റെ മേല്‍നോട്ടത്തില്‍ മാത്രമാണ് ആന്‍റിബയോട്ടിക്കുകള്‍ ഉപയോഗിക്കേണ്ട തെന്നുമാണ് ഐസിഎംആറിന്‍റെ നിര്‍ദേശം.


0/Post a Comment/Comments