കൈനിറയെ സമ്മാനങ്ങളുമായി ഇരിട്ടിയില്‍ വ്യാപാര പൂരം ഡിസംബര്‍ 5 മുതല്‍
ഇരിട്ടി: കോവിഡാനന്തര വ്യാപാര മാന്ദ്യത്തെ മറികടക്കാന് ലക്ഷ്യമിട്ട് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി സംയുക്ത യൂണിറ്റുകളുടെ നേതൃത്വത്തില് ഗ്രീന്ലീഫ് 9-ാമത് ഇരിട്ടി പുഷ്‌പോത്സവത്തോടനുബന്ധിച്ച് വ്യാപാര പൂരം നടത്തുന്നു. ഇരിട്ടി മര്ച്ചന്റ് അസോസിയേഷന്, കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ഇരിട്ടി, പയഞ്ചേരി, പുതിയ ബസ് സ്റ്റാന്റ് മെട്രോ യൂണിറ്റുകള് സംയുക്തമായാണ് ഡിസംബര് അഞ്ച് മുതല് ജനുവരി അഞ്ച് വരെ ഒരു മാസം നീളുന്ന വ്യാപാര പൂരം സംഘടിപ്പിക്കുന്നത്.
കേരള വ്യാപാരി വ്യവസായി ഏകോപനമിതിയുടെ കീഴില് ഉള്ള ഇരിട്ടിയിലെ വ്യാപാര സ്ഥാപനങ്ങളില് നിന്ന് നിശ്ചിത തുകയ്ക്ക് സാധനങ്ങള് വാങ്ങുമ്പോള് ഗ്രീന്ലീഫ് ഇരിട്ടി പുഷ്‌പോത്സവത്തിന്റെ പ്രവേശ പാസ് സൗജന്യമായി നല്കും. ഈ പ്രവേശന പാസിനൊപ്പം ഉള്ള സമ്മാന കൂപ്പണ് ജനുവരി 6 ന് പുഷ്‌പോത്സവ നഗരിയില് വെച്ച് നറുക്കെടുത്ത് ഒന്നാം സമ്മാനമായി സ്‌കൂട്ടിയും രണ്ടാം സമ്മാനമായി ടിവിയും മറ്റ് നിരവധി പ്രോത്സാഹന സമ്മാനങ്ങളും നല്കും.
വ്യാപാര പൂരത്തിന്റെ ഭാഗമായി ടൗണിലെ എല്ലാ വ്യാപാര സ്ഥാപനങ്ങളിലും മറ്റ് നിരവധി ഓഫറുകളും ഉപഭോക്താക്കള്ക്ക് ലഭ്യമാകും. അതോടൊപ്പം ടൗണിലെ എല്ലാ കടകളും വൈദ്യുത ദീപാലങ്കാരം നടത്തും. തിരഞ്ഞെടുക്കെപ്പടുന്ന മൂന്ന് സ്ഥാപനങ്ങള്ക്ക് ഒന്നും രണ്ടും മൂന്നും സമ്മാനങ്ങള് ഗ്രീന്ലീഫിന്റെ നേതൃത്വത്തില് നല്കും. ഇരിട്ടിയില് രാത്രികാല വ്യാപാരം മെച്ചപ്പെടുത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
വ്യാപാര പൂരത്തിന്റെ വ്യാപാരികള്ക്കുള്ള കൂപ്പണ് വിതരണം 5 ന് 10 മണിക്ക് സെഞ്ച്വറി ഫാഷന് സിറ്റിയില് വച്ച് ഇരിട്ടി നഗരസഭാ ചെയര്പേഴ്‌സണ് കെ.ശ്രീലത ഉദ്ഘാടനം ചെയ്യും. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഇരിട്ടി മേഖലാ പ്രസിഡന്റ് സി.കെ. സതീശന് സമ്മാന കൂപ്പണ് വിതരണം നടത്തും. ഇരിട്ടി മര്ച്ചന്റ് അസോസിയേഷന് പ്രസിഡന്റ് അയൂബ് പൊയിലന് അധ്യക്ഷത വഹിക്കും.
വ്യാപാരം മെച്ചപ്പെടുത്തി ടൗണിലേക്ക് ആളുകളെ ആകര്ഷിക്കാന് ലക്ഷ്യമിട്ടാണ് വ്യാപാര പൂരം നടത്തുന്നതെന്ന് ഇരിട്ടി മര്ച്ചന്റ് അസോസിയേഷന് പ്രസിഡന്റ് അയൂബ് പൊയിലന്, കെവിവിഎസ് പ്രസിഡന്റ് റെജി തോമസ്, മെട്രോ യൂണിറ്റ് പ്രസിഡന്റ് കെ.പി.അലി ഹാജി, പയഞ്ചേരി യൂണിറ്റ് പ്രസിഡന്റ് ജി.ശശിധരന്, ഗ്രീന്ലീഫ് ചെയര്മാന് ഇ.രജീഷ്, സെക്രട്ടറി എന്.ജെ.ജോഷി എന്നിവര് പത്രസമ്മേളനത്തിൽ അറിയിച്ചു.

0/Post a Comment/Comments