എംജി സർവകലാശാലയിൽ വിദ്യാർത്ഥിനികൾക്ക് 60 ദിവസം പ്രസവാവധി

 മഹാത്മാ ഗാന്ധി സർവകലാശാലയിലെ വിദ്യാർത്ഥിനികൾക്ക് പ്രസവാവധി അനുവദിച്ച് അധികൃതർ. 60 ദിവസത്തെ പ്രസവാവധിയാണ് അനുവദിച്ചിരിക്കുന്നത്. 

കേരളത്തിലാദ്യമായാണ് ഒരു സർവകലാശാല വിദ്യാർത്ഥിനികൾക്ക് പ്രസവാവധി നൽകുന്നത്. നേരത്തെ, പ്രസവാവധിക്ക് പോകുന്നക് വിദ്യാർത്ഥിനികളുടെ പഠനത്തേയും കോഴ്‌സ് വർക്കിനെയുമെല്ലാം ബാധിച്ചിരുന്നു. പ്രസവാവധി പ്രാബല്യത്തിൽ വരുന്നതോടെ ഈ പ്രശ്‌നം പരിഹരിക്കപ്പെടും.

എംജി സർവകലാശാലയിലും, സർവകലാശാലയുടെ കീഴിൽ വരുന്ന കോളജുകളിലെയും വിദ്യാർത്ഥികൾക്ക് പ്രസവാവധി ബാധകമാകും.

0/Post a Comment/Comments