ഗ്രീന്‍ലീഫ് 9-ാമത് ഇരിട്ടി പുഷ്‌പോത്സവം 21 മുതല്‍ ജനുവരി 8 വരെ

ഇരിട്ടി: രണ്ട് വര്ഷത്തെ കോവിഡിന്റെ ഇടവളേയ്ക്ക് ശേഷം ഇരിട്ടി ഗ്രീന്ലീഫ് ഒരുക്കുന്ന 9-ാമത് ഇരിട്ടി പുഷ്‌പോത്സവം 21 മുതല് ആരംഭിക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. ഇരിട്ടിയിലെ പരിസ്ഥിതി കൂട്ടായ്മയായ ഗ്രീന്ലീഫ് അഗ്രി ഹോര്ട്ടി കള്ച്ചര് സൊസൈറ്റിയുടെ നേതൃത്വത്തില് ഉത്തരകേരളത്തിലെ ഏറ്റവും മികച്ച പുഷ്‌പോത്സവത്തില് നിരവധി വ്യത്യസ്ഥതകളാണ് ഇക്കുറി ഒരുക്കിയിരിക്കുന്നത്. നഗരഹൃദയത്തിലെ മൂന്നേക്കര് സ്ഥലത്ത് പുരാതന രാജനഗരികളെ അനുസ്മരിപ്പിക്കുന്ന പ്രവേശന കവാടം കടന്നാല് പെന്ഡോറ നാവികളുടെ അത്ഭുത ലോകവുമായി വിചിത്ര ജീവികള് നിറഞ്ഞ മുപ്പതോളം കാഴ്ച രൂപങ്ങളുടെ മാസ്മരിക ലോകമായ അവതാര് വേള്ഡാണ് കാണികളെ കാത്തിരിക്കുന്നത്.
പതിനായിരം ചതുരശ്ര അടിയില് സ്വദേശി-വിദേശി ഇനങ്ങളില് പെട്ട അമ്പതിനായിരത്തോളം പൂച്ചെടികളുമായി സംഘാടകര് തന്നെ ഒരുക്കുന്ന പൂന്തോട്ടമാണ് പ്രധാന ആകര്ഷണം. ത്രസിപ്പിക്കുന്ന മാസ്മരിക സംഗീതവും ലേസര് ലൈറ്റുകളുടെ വെള്ളി വെളിച്ചവും ഒത്തുചേര്ന്ന് കണ്ണഞ്ചിപ്പിക്കുന്ന കാഴ്ച വിരുന്നൊരുക്കുന്ന ലൈറ്റ് ഫ്യൂഷന് ഷോ ഈ പ്രാവശ്യത്തെ പ്രത്യേകതയാണ്. മനോഹരമായി സജ്ജീകരിച്ച വൈദ്യുത ദീപങ്ങളുടെ പൂന്തോട്ടമൊരുക്കി വേറിട്ട വെളിച്ച കാഴ്ചകളുമായി ലൈറ്റ് ഗാര്ഡനും ഒരുക്കിയിട്ടുണ്ട്.
സ്വദേശിയും വിദേശിയുമായ അരുമ മൃഗങ്ങളുടേയും പക്ഷികളുടേയും അത്ഭുത ലോകമൊരുക്കി അക്വാ - പെറ്റ് ഷോയും സാഹസികതയെ അനുഭവിപ്പിക്കുന്ന പതിനഞ്ചോളം ഇനങ്ങളുള്ള അമ്യൂസ്‌മെന്റ് പാര്ക്കും ഉണ്ടാകും. അമ്പതോളം വാണിജ്യ വ്യാപാര സ്റ്റാളുകളും രുചിഭേദങ്ങളുമായി ഫുഡ്‌ഫെസ്റ്റും പൂച്ചെടികളുടെയും ഫലവൃക്ഷതൈകളുടേയും ശേഖരവുമായി നഴ്‌സറി സ്റ്റാളുകളും സജ്ജീകരിച്ചിട്ടുണ്ട്.
പൂന്തോട്ടങ്ങള്ക്കിടയില് സജ്ജീകരിച്ചിരിക്കുന്ന മണ് കന്യക മാതൃത്വത്തിന്റെ സ്‌നേഹ ഭാവങ്ങളുമായി നിര്മ്മിച്ചിരിക്കുന്നു. മണ്ണില് മെനഞ്ഞെടുത്ത മത്സ്യകന്യയും വേറിട്ട കാഴ്ചയാണ്. മുന്നൂറോളം വാഹനങ്ങള്ക്ക് മുന്നിടങ്ങളിലായി പാര്ക്കിങ് സൗകര്യവും നഗരിക്ക് സമീപം തയ്യാറാക്കിയിട്ടുണ്ട്..
പുഷ്‌പോത്സവം 21ന് വൈകുന്നേരം അഞ്ചുമണിക്ക് സണ്ണി ജോസഫ് എംഎല്എ ഉദ്ഘാടനം ചെയ്യും. ബ്രാന്ഡ് അംബാസിഡര് പ്രശസ്ത സിനിമാതാരം എസ്‌തേര് വിശിഷ്ടാതിഥിയായിരിക്കും. ഗ്രീന്ലീഫ് ചെയര്മാന് ഇ. രജീഷ് അധ്യക്ഷത വഹിക്കും. അവതാര് വേള്ഡ് ഷോ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയി കുര്യനും, പ്രദര്ശന വിപണന മേള ഇരിട്ടി നഗരസഭ ചെയര്പേഴ്‌സണ് കെ.ശ്രീലതയും, ലൈറ്റ് ഫ്യൂഷന് ഷോ ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.വേലായുധനും, അമ്യൂസ്‌മെന്റ് പാര്ക്ക് പേരാവൂര് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സുധാകരനും, ഫുഡ്‌കോര്ട്ട് ഇരിട്ടി ഡിവൈഎസ്പി സജേഷ് വാഴാളപ്പിലും ഉദ്ഘാടനം ചെയ്യും. മാധ്യമ അവാര്ഡ് നേടിയ മനോഹരന് കൈതപ്രം, കേരള പത്രപ്രവര്ത്തക അസോസിയേഷന് ജില്ലാ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട സി.ബാബു എന്നിവരെ ആദരിക്കും..
വിവിധ പഞ്ചായത്ത് പ്രസിഡന്റുമാര്, ജനപ്രതിനിധികള്, രാഷ്ട്രീയ പാര്ട്ടി പ്രതിനിധികള് എന്നിവര് ഉദ്ഘാടന ചടങ്ങില് സംബന്ധിക്കുമെന്നും എല്ലാ ദിവസവും വൈകുന്നേരം 3 മുതല് രാത്രി 9 വരെയാണ് പ്രദര്ശനം നടക്കുകയെന്നും ചെയര്മാന് ഇ.രജീഷ്, പ്രഥമ ചെയര്മാന് ഡോ.എം.ജെ. മാത്യു, സെക്രട്ടറി എന്.ജെ. ജോഷി, മുന് ചെയര്മാന് സി. അഷ്‌റഫ്, ട്രഷറര് പി.പി. രജീഷ്, സംഘാടകസമിതി ചെയര്മാന് ടി.എ. ജസ്റ്റിന്, കണ്വീനര് പി. അശോകന് എന്നിവര് പത്രസമ്മേളനത്തിൽ അറിയിച്ചു.

0/Post a Comment/Comments