ഇരിട്ടി ഇക്കോ പാർക്ക്‌ വികസിപ്പിക്കാൻ 90 ലക്ഷം രൂപയുടെ പദ്ധതിക്ക്‌ ടൂറിസം വകുപ്പ്‌ ഭരണാനുമതി





ഇരിട്ടി: പെരുമ്പറമ്പിലെ ഇരിട്ടി ഇക്കൊ പാർക്ക്‌ വികസിപ്പിക്കാൻ 90 ലക്ഷം രൂപയുടെ പദ്ധതിക്ക്‌ ടൂറിസം വകുപ്പ്‌ ഭരണാനുമതി നൽകി. 5ം ലക്ഷം രൂപ ടൂറിസം വകുപ്പും 40 ലക്ഷം രൂപ പദ്ധതി പ്രായോജകരായ പായം പഞ്ചായത്ത് 40 ലക്ഷം രൂപയും മുടക്കിയാവും പാർക്ക്‌ വികസിപ്പിക്കുക. ആംഫി തിയറ്റർ, കുട്ടികളുടെ ഉദ്യാനം, ഇരിപ്പിടങ്ങൾ, വാച്ച്‌ ടവർ, ശുചിമുറി ബ്ലോക്കുകൾ, പഴശ്ശി ജലാശയത്തിൽ ബോട്ട്‌ സവാരി, ബോട്ട്‌ ജട്ടി നിർമ്മാണം എന്നിവയുൾപ്പെട്ട വികസന പദ്ധതികളാണ്‌ നടപ്പാക്കുക. വരുന്ന ഒരു വർഷത്തിനകം പദ്ധതി പൂർത്തിയാക്കണമെന്ന വ്യവസ്ഥയിലാണ്‌ അനുമതി.
വനം വകുപ്പിന്റെ സാമൂഹ്യ വനവൽക്കരണ വിഭാഗത്തിന് പഴശ്ശി പദ്ധതി വിഭാഗം നേരത്തെ കൈമാറിയ ഇരിട്ടി പുഴയോരത്തെ സ്ഥലത്താണ്‌ കഴിഞ്ഞ കാലവര്ഷത്തിന് തൊട്ടു മുൻപ് പഞ്ചായത്ത്‌, വനംവകുപ്പ്‌ നേതൃത്വത്തിൽ ഇക്കൊ പാർക്കാരംഭിച്ചത്‌. പരിമിത സൗകര്യങ്ങളിൽ തുടക്കമിട്ട പാർക്കിൽ ധാരാളം സഞ്ചാരികൾ എത്തിത്തുടങ്ങിയതോടെയാണ് ഇക്കൊ പാർക്ക്‌ വികസനത്തിന്‌ പായം പഞ്ചായത്ത്‌ രൂപരേഖ തയാറാക്കിയത്. വിനോദ സഞ്ചാര വികസന വകുപ്പിന്‌ സമർപ്പിച്ച വിപുലീകരിച്ച രൂപരേഖ പരിഗണിച്ചാണ്‌ ടൂറിസം വകുപ്പ്‌ ഇക്കൊ പാർക്ക്‌ വികസനം ഏറ്റെടുത്തത്‌. സംസ്ഥാന ടൂറിസം വകുപ്പിന്റെ ഡസ്‌റ്റിനേഷൻ ചലഞ്ചിൽ ഉൾപ്പെടുത്തിയാണ്‌ 90 ലക്ഷത്തിന്റെ വികസനം സാധ്യമാക്കുക. പാർക്ക്‌ വികസനം സമയബന്ധിതമായി പൂർത്തിയാക്കാൻ പഞ്ചായത്ത്‌ നേതൃത്വം നൽകുമെന്ന്‌ പ്രസിഡന്റ്‌ പി. രജനി അറിയിച്ചു.

0/Post a Comment/Comments