അംഗ പരിമിതൻ്റെ മകനിൽ നിന്നും അധ്യാപക ജോലി വാഗ്ദാനം ചെയ്ത് പണം വാങ്ങി വഞ്ചിച്ചതായി പരാതി

ഇരിട്ടി: അംഗപരിമിതനായ രക്ഷിതാവിൻ്റെ മകനിൽ നിന്നും അധ്യാപക ജോലി നൽകാമെന്ന് പറഞ്ഞ് പണം വാങ്ങി വഞ്ചിച്ചതായി പരാതി. മുഴക്കുന്നിലെ ടി.കെ. മൊയതിനാണ് കാവുംമ്പടി സി എച്ച് എം ഹയർ സെക്കണ്ടറി സ്കൂൾ മാനേജ്മെൻ്റിനെതിരെ പരാതിയുമായി രംഗത്തെത്തിയത്. മകനായ റൗഫ് 2016 ലാണ് സ്കൂളിൽ അധ്യാപക ജോലിയിൽ പ്രവേശിച്ചത്.72 ദിവസം ജോലി ചെയ്ത ശേഷം ജോലിയിൽ നിന്ന് പിരിച്ചുവിടുകയാണ് ഉണ്ടായതെന്ന് പറയുന്നു. പണം ഉടൻ തിരിച്ചുനൽകുമെന്ന് മനേജ്മെൻ്റ് കരാർ പ്രകാരം ഉറപ്പു നൽകിയതായും കരാർ പത്രത്തിൽ സാക്ഷികളായി മുസ്ലിം ലീഗ്ജില്ലാ വൈസ് പ്രസിഡൻ്റും യൂത്ത് ലീഗ് നേതാവും ഒപ്പിട്ടതായും മുസ്ലിം ലീഗ് പ്രവർത്തകനും വികലാംഗനും കൂടിയായ മൊയ്തിൻ പറഞ്ഞു. നിരവധി തവണ ബന്ധപ്പെട്ടവരെ സമീപിച്ചെങ്കിലും ധിക്കാരപൂർവ്വമായ മറുപടിയാണത്രേ ലഭിച്ചത്. സ്കൂൾ മാനേജ്മെൻ്റിംൻ്റ തെറ്റായ നിലപാടിൽ പ്രതിക്ഷേധിച്ച് പ്രത്യക്ഷ സമരപരിപാടികൾ ആരംഭിക്കുമെന്ന് അഖില കേരള വികലാംഗ ഫെഡറേഷൻ ജില്ലാഭാരവാഹികൾ പറഞ്ഞു. ഫെഡറേഷൻ്റെ നേതൃത്വത്തിൽ തില്ലങ്കേരി ടൗണിൽ വിശദികരണ പൊതുയോഗം നടത്തി. എ കെ വി പി സംസ്ഥാന പ്രസിഡൻ്റ് കെ.വി. മോഹനൻ ഉദ്ഘാടനം ചെയ്തു. കെ.കെ. അബ്ദുൾ അസീസ് അധ്യക്ഷനായി, എ. മൊയ്തിൻ മാസ്റ്റർ, എം.സി. മനോജ് തുടങ്ങിയവർ സംസാരിച്ചു.

0/Post a Comment/Comments