ഇരിട്ടി പുഷ്‌പോത്സവം ആരംഭിച്ചു







ഇരിട്ടി: രണ്ട് വര്‍ഷത്തെ കോവിഡിന്റെ ഇടവളേയ്ക്ക് ശേഷം ഇരിട്ടി ഗ്രീന്‍ലീഫ് അഗ്രി ഹോര്‍ട്ടി കള്‍ച്ചര്‍ സൊസൈറ്റി ഒരുക്കുന്ന 9-ാമത് ഇരിട്ടി പുഷ്പോത്സവം  സണ്ണി ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഗ്രീന്‍ലീഫ് ചെയര്‍മാന്‍ ഇ.രജീഷ് അധ്യക്ഷത വഹിച്ചു.
അവതാര്‍വേള്‍ഡ് ഷോ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയി കുര്യനും, ലൈറ്റ് ഫ്യൂഷന്‍ ഷോ ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. വേലായുധനും അമ്യൂസ്മെന്റ് പാര്‍ക്ക് പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. സുധാകരനും, ഫുഡ്കോര്‍ട്ട് ഇരിട്ടി ഡിവൈഎസ്പി സജേഷ് വാഴാളപ്പിലും, പ്രദര്‍ശന വിപണന മേള ജില്ലാ പഞ്ചായത്ത് അംഗം ലിസി ജോസഫും, അക്വാറ്റിക് ഷോ പായം പഞ്ചായത്ത് പ്രസിഡന്റ് പി. രജനിയും, പെറ്റ്‌ഷോ ഇരിട്ടി നഗരസഭാ വൈസ് ചെയര്‍മാന്‍ പി.പി. ഉസ്മാനും വ്യാപാരമേള നഗരസഭാ കൗണ്‍സിലര്‍ വി.പി. അബ്ദുള്‍ റഷീദും ഉദ്ഘാടനം ചെയ്തു. മാധ്യമ അവാര്‍ഡ് നേടിയ മനോഹരന്‍ കൈതപ്രം, കേരള പത്രപ്രവര്‍ത്തക അസോസിയേഷന്‍ ജില്ലാ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട സി.ബാബു, പുഷ്‌പോത്സവ നഗരിയിലെ പന്തല്‍ ഉള്‍പ്പെടെയുള്ള സജ്ജീകരണങ്ങളും സംവിധാനങ്ങളും വേറിട്ട രീതിയില്‍ കഴിഞ്ഞ നിരവധി വര്‍ഷങ്ങളായി ഒരുക്കികൊണ്ടിരിക്കുന്ന കോഴിക്കോട് ന്യൂ സ്റ്റാര്‍ കോണ്‍ട്രാക്‌ടേഴ്‌സ് ഉടമ സി.എ. യഹിയ എന്നിവരെ ആദരിച്ചു എംഎല്‍എ ആദരിച്ചു.  
പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.പി. രാജേഷ് (ആറളം), പി.സി. ഷാജി (ഉളിക്കല്‍), ടി. ബിന്ദു (മുഴക്കുന്ന്), ജില്ലാ പഞ്ചായത്ത് അംഗം ജൂബിലി ചാക്കോ, നഗരസഭാ സ്ഥിരസമിതി അധ്യക്ഷരായ പി.കെ. ബള്‍ക്കീസ്, കൗണ്‍സിലര്‍മാരായ എന്‍.കെ. ഇന്ദുമതി, എ.കെ. ഷൈജു, പി. ഫൈസല്‍, ഗ്രീന്‍ലീഫ് മുന്‍ ചെയര്‍മാന്‍മാരായ ഡോ.എം.ജെ. മാത്യു, സി. അഷ്‌റഫ്, സി.എ. അബ്ദുള്‍ ഗഫൂര്‍, സെക്രട്ടറി എന്‍.ജെ. ജോഷി, സംഘാടകസമിതി കണ്‍വീനര്‍ ടി.എ. ജസ്റ്റിന്‍, വൈസ് ചെയര്‍മാന്‍ സി. ബാബു, പി.കെ. ജനാര്‍ദ്ദനന്‍, കെ.വി. സക്കീര്‍ഹുസൈന്‍, ഇബ്രാഹിം മുണ്ടേരി, ബാബുരാജ് പായം, വിപിന്‍ തോമസ്, സി.വി.എം. വിജയന്‍, അജയന്‍ പായം, യൂനുസ് ഉളിയില്‍, പി.എന്‍. ബാബു, ഇ. സദാനന്ദന്‍, റെജി തോമസ്, കെ.പി. അലി ഹാജി, ജി. ശശിധരന്‍, പി. പ്രഭാകരന്‍ എന്നിവര്‍ പ്രസംഗിച്ചു.
ജനുവരി 8 വരെ നടക്കുന്ന പുഷ്‌പോത്സവ നഗരിയില്‍ എല്ലാ ദിവസവും വൈകുന്നേരം 3 മുതല്‍ രാത്രി 9 വരെയാണ് പ്രദര്‍ശനം.

0/Post a Comment/Comments