ഒൻപത്, പത്ത് ക്ലാസുകളിൽ പഠിക്കുന്ന പട്ടികജാതി വിദ്യാർഥികൾക്കുള്ള 2022-23 വർഷത്തെ സെൻട്രൽ പ്രീമെട്രിക് സ്‌കോളർഷിപ്പിന് അപേക്ഷിക്കാം.
സർക്കാർ/ എയ്ഡഡ്/ സർക്കാർ അംഗീകൃത അൺ എയ്ഡഡ് സ്കൂളുകളിൽ പഠിക്കുന്ന പട്ടികജാതി വിദ്യാർഥികൾക്ക് അപേക്ഷിക്കാം. വാർഷിക വരുമാനപരിധി 2.50 ലക്ഷം രൂപ.
അവസാന തീയതി ഡിസംബർ 20. കൂടുതൽ വിവരങ്ങൾ അതത് ബ്ലോക്ക്/ മുനിസിപ്പാലിറ്റി/ കോർപ്പറേഷൻ പട്ടികജാതി വികസന ഓഫീസുകളിൽ നിന്ന് ലഭിക്കും.
Post a Comment