കറന്‍സി നോട്ടിലെ ഗാന്ധി ചിത്രം മാറ്റില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍; ‘പുതിയ ചിത്രങ്ങള്‍ ഉള്‍പ്പെടുത്താനും ഉദ്ദേശിക്കുന്നില്ല




രാജ്യത്തെ കറന്‍സി നോട്ടിലെ ഗാന്ധി ചിത്രം മാറ്റാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് വ്യക്തമാക്കി കേന്ദ്ര സര്‍ക്കാര്‍. പാര്‍ലമെന്റിലാണ് കേന്ദ്ര ധനമന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്. ഗാന്ധി ചിത്രം മാറ്റാനോ പുതിയ ചിത്രങ്ങള്‍ ഉള്‍പ്പെടുത്താനോ ഉദ്ദേശിക്കുന്നില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി. ആന്റോ ആന്റണി എംപിയുടെ ചോദ്യങ്ങള്‍ക്കാണ് മന്ത്രാലയത്തിന്റെ മറുപടി. ഗാന്ധി ചിത്രം മാറ്റാന്‍ ആലോചിക്കുന്നില്ലെന്ന് റിസര്‍വ് ബാങ്ക് നേരത്തെ പ്രസ്താവനയും ധനമന്ത്രാലയത്തിന്റെ വിശദീകരണത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.


ദൈവങ്ങളുടെയും സ്വാതന്ത്ര്യസമര സേനാനികളുടെയും ചിത്രങ്ങള്‍ ഉള്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നുവെന്ന് അടുത്തിടെ വാര്‍ത്തകള്‍ വന്നിരുന്നു. ലക്ഷ്മി ദേവിയുടേയും ഗണപതിയുടേയും ചിത്രങ്ങള്‍ നോട്ടില്‍ ഉള്‍പ്പെടുത്തണമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ആവശ്യപ്പെട്ടിരുന്നു. ഗുജറാത്തില്‍ നിയമസഭ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍ ആയിരുന്നു കെജ്‌രിവാളിന്റെ ഈ ആവശ്യം.

0/Post a Comment/Comments