ഫാമിലെ തൊഴിലാളികൾക്ക് വനം ദ്രുതകർമ്മ സേന സുരക്ഷ ഒരുക്കും; ഫാം എം ഡി ഡി. ആർ. മേഖശ്രീ

കാട്ടാനകളുടേയും കടുവയുടെയും കടുത്ത ഭീഷണി നേരിടുന്ന ആറളം ഫാമിൽ ദൈനംദിന പ്രവ്യത്തികൾ മുടങ്ങാതിരിക്കാൻ ഫാമിലെ തൊഴിലാളികൾക്ക് വനം ദ്രുതകർമ്മ സേന സംരക്ഷണം ഒരുക്കുമെന്ന് ഫാം എം ഡി ഡി.ആർ. മേഖശ്രീ പറഞ്ഞു. ഫാം എം ഡി ഡി എഫ് ഒയും കൊട്ടിയൂർ റെയിഞ്ചുറുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. തൊഴിലാളികളെ ചെറിയ കൂട്ടങ്ങളാക്കി വിവിധ ബ്ലോക്കുകളിലേക്ക് വിടുന്നതിന് പകരം എല്ലാവരും ഒരു മേഖലയിൽ തൊഴിലെടുക്കുന്ന രീതിയിൽ കാര്യങ്ങൾ നടപ്പിലാക്കും. ഇവർക്കൊപ്പം വനം ദ്രുതകർമ്മ സേന അംഗങ്ങളും സുരക്ഷയൊരുക്കി ഒപ്പം ഉണ്ടാകും. കശുമാവുകൾ പൂത്തു തുടങ്ങിയ സാഹചര്യത്തിൽ ഫാമിലെ കാട് വെട്ടിതെളിയിക്കുന്നതിനും കശുവണ്ടി ശേഖരിക്കുന്നതിനും വനം വകുപ്പിന്റെ സുരക്ഷ ഉണ്ടാകും.

0/Post a Comment/Comments