മട്ടന്നൂരിൽ പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചു; വനം വകുപ്പ് സ്ഥാപിച്ച ക്യാമറയിൽ പുലിയുടെ ദൃശ്യങ്ങൾ പതിഞ്ഞു





കണ്ണൂർ മട്ടന്നൂരിൽ പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചു. വനം വകുപ്പ് സ്ഥാപിച്ച ക്യാമറയിൽ പുലിയുടെ ദൃശ്യങ്ങൾ പതിഞ്ഞു. അയ്യല്ലൂര്‍ കരുവഞ്ഞാല്‍ പ്രദേശത്താണ് പുലി എത്തിയത്. പ്രദേശവാസികൾക്ക് വനം വകുപ്പ് ജാഗ്രതാ നിർദേശം നൽകി.


കണ്ണൂർ മട്ടന്നൂരിലെ അയ്യല്ലൂരിലെ ജനവാസ മേഖലയിലാണ് പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസമാണ് മേഖലയിൽ ടാപ്പിംഗ് തൊഴിലാളി പുലിയെ കണ്ടത്. പിന്നാലെ വിവരം വനം വകുപ്പിന് കൈമാറി. പ്രദേശവാസികൾ ആശങ്കയിലായിതോടെ കുറുനരിയെ കടിച്ചു കൊന്നിട്ടതായി കണ്ടെത്തിയ സ്ഥലത്ത് വനംവകുപ്പ് നിരീക്ഷണ ക്യാമറ സ്ഥാപിച്ചു. ഈ ക്യാമറയിലാണ് പുലിയുടെ ദൃശ്യങ്ങൾ പതിഞ്ഞത്. പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചതോടെ പ്രദേശത്ത് വനം വകുപ്പ് തിരച്ചിൽ ശക്തമാക്കി.

വനംവകുപ്പ് കൊട്ടിയൂർ റെയിഞ്ച് ഉദ്യോഗസ്ഥരും മട്ടന്നൂർ പൊലീസുമടക്കമുള്ളവരാണ് തിരച്ചിൽ നടത്തുന്നത്. പ്രദേശത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് നിർദേശമുണ്ട്. രാത്രി പുറത്തിറങ്ങുന്നവരും പുലർച്ചെ ടാപ്പിംഗ് ജോലിക്കായി പോകുന്നവരും അതീവ ജാഗ്രത പാലിക്കണമെന്നും വനം വകുപ്പ് നിർദേശം.

0/Post a Comment/Comments