കോ​വി​ഡ് വ്യാ​പ​നം; ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ പ​രി​ശോ​ധ​ന ആ​രം​ഭി​ച്ചു

   


    


 മ​ട്ട​ന്നൂ​ർ: വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ കോ​വി​ഡ് വ്യാ​പ​ന​മു​ണ്ടാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ വീ​ണ്ടും കോ​വി​ഡ് പ​രി​ശോ​ധ​ന ആ​രം​ഭി​ച്ചു.

ജി​ല്ലാ ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​ശോ​ധ​ന. ആ​ദ്യ​ഘ​ട്ട​ത്തി​ൽ അ​ന്താ​രാ​ഷ്ട്ര യാ​ത്ര​ക്കാ​രെ​യാ​ണ് പ​രി​ശോ​ധി​ക്കു​ന്ന​ത്. ടെ​ർ​മി​ന​ൽ കെ​ട്ടി​ട​ത്തി​ലെ ആ​ഗ​മ​ന വി​ഭാ​ഗ​ത്തി​ൽ ര​ണ്ട് ഹെ​ൽ​ത്ത് ഡെ​സ്കു​ക​ൾ ഇ​തി​നാ​യി ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്. ഓ​രോ വി​മാ​ന​ത്തി​ലു​മെ​ത്തു​ന്ന ര​ണ്ട് ശ​ത​മാ​നം യാ​ത്ര​ക്കാ​രെ പ​രി​ശോ​ധി​ക്കും. രോ​ഗ​ല​ക്ഷ​ണ​മു​ള്ള​വ​രെ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കും. 12 വ​യ​സി​ൽ താ​ഴെ​യു​ള്ള​വ​രെ പ​രി​ശോ​ധ​ന​യി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്.      

0/Post a Comment/Comments