രാജ്ഭവനിൽ ക്രിസ്മസ് വിരുന്ന്: മുഖ്യമന്ത്രിയെയും മന്ത്രിമാരെയും ക്ഷണിച്ച് ഗവർണർ
തിരുവനന്തപുരം: രാജ്ഭവനിൽ നടക്കുന്ന 'ക്രിസ്മസ് വിരുന്ന്' പരിപാടിയിലേക്ക് മന്ത്രിമാരെയും മുഖ്യമന്ത്രിയെയും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ക്ഷണിച്ചു. സർക്കാരും രാജ്ഭവനും തമ്മിൽ തുടരുന്ന പോരിനിടെയാണിത്. ഈ മാസം 14 നാണ് പരിപാടി.

കഴിഞ്ഞ തവണ ക്ഷണം മത മേലാധ്യക്ഷന്മാർക്ക് മാത്രമായിരുന്നു. ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണറെ നീക്കാനുള്ള ബിൽ നിയമസഭ പാസാക്കുന്നത് ഈ മാസം 13 നാണ്. ഇതിന് തൊട്ടടുത്ത ദിവസമാണ് രാജ്ഭവനിലെ ക്രിസ്മസ് വിരുന്ന്. 

0/Post a Comment/Comments