കണ്ണൂർ എയർപോർട്ട് മാനന്തവാടി നാലുവരിപ്പാത വികസനത്തിന് സ്ഥലം ഏറ്റെടുക്കാൻ ഉത്തരവ്





കണ്ണൂർ എയർപോർട്ട്  മാനന്തവാടി നാലുവരിപ്പാത വികസനത്തിന് സ്ഥലം ഏറ്റെടുക്കാനുള്ള വിജ്ഞാപനം വന്നു. 84.906 ഹെക്ടർ സ്ഥലം ഏറ്റെടുക്കാനാണ് അനുമതി നൽകിയിരിക്കുന്നത്. കൊട്ടിയൂർ, കേളകം, കണിച്ചാർ, മണത്തണ, വെള്ളർവള്ളി, കോളാരി, പഴശ്ശി, തോലമ്പ്ര, ശിവപുരം വില്ലേജുകളിലായാണ് ഇത്രയും സ്ഥലം ഏറ്റെടുക്കുക. കണ്ണൂർ ജില്ലാ കലക്ടർക്കാണ് റവന്യൂ വകുപ്പിൽ നിന്നുള്ള ഉത്തരവ് ലഭിച്ചത്.കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തോട് അനുബന്ധിച്ച് വികസിപ്പിക്കുന്ന അമ്പായത്തോട്,പേരാവൂർ,ശിവപുരം,മട്ടന്നൂർ റോഡുകളുടെ അതിർത്തികളിൽ സർവ്വേകല്ല് സ്ഥാപിക്കുന്ന പ്രവർത്തി മാലൂർ വരെ എത്തിയിട്ടുണ്ട്.സപ്തംബർ 30 ന് അമ്പായത്തോട് ടൗണിൽ നിന്നാണ് റോഡിന്റെ അതിർത്തി നിർണയിക്കുന്ന സ്ഥലങ്ങളിൽ സർവ്വേകല്ലുകൾ സ്ഥാപിച്ചു തുടങ്ങിയത്.കല്ലിടൽ പ്രവർത്തി പൂർത്തികരിച്ച ശേഷം റവന്യു അധികാരികൾ ലാൻഡ് അക്യുവേഷൻ വന്ന് നോക്കി ഓരോ പോയന്റും പരിശോധിച്ച് സർവേ നമ്പറും കേരള റോഡ്  ഫണ്ട് ബോർഡ് കൊടുത്ത ഡിറ്റെലും പരിശോധിച്ച ശേഷം ഫോർ വൺ നോട്ടിഫിക്കേഷനും സാമൂഹിക ആഘാത പഠനവു ഇന്റുജൽ സർവേയും പൂർത്തീകരിച്ച് സർക്കാരിന് റിപ്പോർട്ട് നൽകും.


0/Post a Comment/Comments