ആരണ്യ കിരണം പദ്ധതി മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

 
ഇരിട്ടി: ജനമൈത്രി പോലീസിന്റെ ആരണ്യ കിരണം പദ്ധതിയുടെ ഭാഗമായി ആറളം ജനമൈത്രി പോലീസിൻ്റെ നേതൃത്വത്തിൽ ആദിവാസി പുനരധിവാസ മേഖലയിൽ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ആറളം ഫാം ഏഴാം ബ്ലോക്കിൽ രണ്ട് ദിവസങ്ങളിലായി നടക്കുന്ന മെഗാ മെഡിക്കൽ ക്യാമ്പ് ജില്ലാ പോലീസ് മേധാവി ആർ. മഹേഷ് ഐ പി എസ് ഉദ്ഘാടനം ചെയ്യ്തു. ഇരിട്ടി ഡി വൈ എസ് പി സജേഷ് വാഴാളപ്പിൽ അദ്ധ്യക്ഷത വഹിച്ചു. ആരണ്യ കിരണം ജനമൈത്രി ജില്ലാ നോഡൽ ഓഫീസർ പി.കെ. മണി പദ്ധതിയുടെ വിശദീകരണം നടത്തി. ആറളം സ്റ്റേഷൻ എസ് എച്ച് ഒ പി. അരുൺദാസ്, ആറളം പഞ്ചായത്ത് പ്രസിഡന്റ് കെ..പി. രാജേഷ്, കെ. പ്രിയേഷ്, കെ.പി. അനീഷ്, മിനി ദിനേശൻ, എ എസ് ഐ അബ്ദുൾ നാസർ തുടങ്ങിയവർ സംസാരിച്ചു. ക്യാമ്പിൽ ഡോ. നെയ്മ, ഡോ. ഫാത്തിമ എന്നിവർ രോഗികളെ പരിശോധിച്ചു.

0/Post a Comment/Comments