ജനുവരിയില്‍ കൊവിഡ് കേസുകളില്‍ വര്‍ധനയ്ക്ക് സാധ്യതയെന്ന് ആരോഗ്യമന്ത്രാലയംന്യൂഡല്‍ഹി: ജനുവരിയില്‍ ഇന്ത്യയില്‍ കൊവിഡ് കേസുകളില്‍ വര്‍ദ്ധനവ് ഉണ്ടാകാന്‍ സാധ്യത ഉണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. 

അടുത്ത 40 ദിവസങ്ങള്‍ നിര്‍ണ്ണായകമാണെന്നും മുതിര്‍ന്ന ആരോഗ്യമന്ത്രാലയ ഉദ്യോഗസ്ഥന്‍ അറിയിച്ചു. വീണ്ടുമൊരു കൊവിഡ് തരംഗത്തിന് സാധ്യതയുണ്ട്. ഒമിക്രോണ്‍ സബ് വേരിയന്റ് ആയ ബിഎഫ് 7 വൈറസ് ആണ് പടര്‍ന്നേക്കുകയെന്നും ഉദ്യോഗസ്ഥന്‍ ചൂണ്ടിക്കാട്ടി. 

'കിഴക്കന്‍ ഏഷ്യയില്‍ എത്തി, ഏകദേശം 30-35 ദിവസങ്ങള്‍ക്ക് ശേഷം കൊവിഡ് 19ന്റെ പുതിയ തരംഗം ഇന്ത്യയില്‍ എത്തിയതായി മുന്‍പേ തന്നെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 

വ്യാപനമുണ്ടാക്കുന്ന ആഘാതം വലുതായിരിക്കില്ല. തരംഗം ഉണ്ടായാല്‍ തന്നെ മരണ നിരക്ക് വളരെ കുറവായിരിക്കും. ആശുപത്രി ചികിത്സയും മുന്‍പത്തേത് പോലെ വേണ്ടി വരില്ല,' ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.


0/Post a Comment/Comments