തേക്ക് തടി വിൽപന ഒമ്പത് മുതൽ
കണ്ണൂർ: വീട്ടുപണിക്കുള്ള അഞ്ച് ക്യുബിക് മീറ്റർ തേക്ക് തടികൾ ചില്ലറ വിൽപനയിലൂടെ കണ്ണോത്ത് സർക്കാർ തടി ഡിപ്പോയിൽ നിന്നും ലഭിക്കും. ഡിസംബർ ഒമ്പതിന് രാവിലെ 10 മണി മുതലാണ് വിൽപന. 


ഓരോ തടിക്കും നിശ്ചയിച്ച വില നൽകി ലേലത്തിൽ പങ്കെടുക്കാതെ തന്നെ ഉപഭോക്താക്കൾക്ക് തടികൾ തെരഞ്ഞെടുക്കാം. സ്വന്തം വീട്ടുപണിക്കാണെന്ന് തെളിയിക്കുന്ന രേഖകൾ ഹാജരാക്കണം. 


അതത് കോർപ്പറേഷൻ, മുനിസിപ്പാലിറ്റി, ഗ്രാമപഞ്ചായത്ത് എന്നിവയിൽ നിന്നും വീട്ടുപണിക്ക് ലഭിച്ച അനുമതി പത്രം, കെട്ടിടത്തിന്റെ അംഗീകൃത പ്ലാൻ, പാൻ കാർഡ് എന്നിവയുടെ അസ്സലും പകർപ്പും, അപേക്ഷകന്റെ പേരും മേൽ വിലാസവും തെളിയിക്കുന്നതിന് ആവശ്യമായ രേഖയും അവയുടെ പകർപ്പും അപേക്ഷകന്റെ പേരിലുള്ള 200 രൂപയുടെ സ്റ്റാമ്പ് പേപ്പറും ഹാജരാക്കണം. 


തടികളുടെ വില ഓൺലൈൻ മുഖേന അടക്കാം. ഫോൺ: 0490 2302080.


0/Post a Comment/Comments