കണ്ണൂരിൽ പിഎസ്‍സി കോച്ചിംഗ് സെന്ററുകളിൽ വിജിലൻസ് റെയ്ഡ്

 



കണ്ണൂര്‍: കണ്ണൂരിൽ പിഎസ്‍സി കോച്ചിംഗ് സെന്ററുകളിൽ വിജിലൻസ് റെയ്ഡ്. പയ്യന്നൂരിൽ മൂന്നിടങ്ങളിലും ഇരിട്ടിയിൽ ഒരിടത്തുമാണ് റെയ്ഡ് നടന്നത്. സർക്കാർ ഉദ്യോഗസ്ഥർ വ്യാജ പേരുകളിൽ കോച്ചിംഗ് സെന്ററുകളിൽ ക്ലാസ് എടുക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.  നാല് ഉദ്യോഗസ്ഥ‍ര്‍ ഇത്തരത്തിൽ കോച്ചിംഗ് സെന്ററുകളിൽ ജോലി ചെയ്യുന്നതായി കണ്ടെത്തി. 

വ്യാജ പേരുകളിൽ ജോലി ചെയ്യുന്നവരുടെ പേര് വിവരങ്ങൾ ശേഖരിച്ചു. ഡിവൈഎസ്പി ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തിലാണ് റെയ്ഡ് നടന്നത്. രാവിലെ മുതൽ നടന്ന റെയ്ഡ് ഉച്ചയോടെ പൂര്‍ത്തിയായി. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, ഓഫീസുകളിൽ നിന്നും ലീവെടുത്താണ് ഇത്തരത്തിൽ കോച്ചിംഗ് സെന്ററുകളിൽ ജോലി ചെയ്തിരുന്നത്. 

0/Post a Comment/Comments