സർക്കാർ ഓഫീസുകളിൽ ഇനി ഡിസ്പോസിബിൾ കപ്പും പാത്രവും കൊണ്ടുപോകരുതെന്ന് കർശന നിർദേശം
തിരുവനന്തപുരം: ഓഫീസുകളിലും സർക്കാർ യോഗങ്ങളിലും ഡിസ്പോസിബിൾ കപ്പുകളും പാത്രങ്ങളും ഉപയോഗിക്കരുതെന്ന് വീണ്ടും കർശന നിർദേശം പുറപ്പെടുവിച്ചു സംസ്ഥാന സർക്കാർ. ഹരിതചട്ടം പാലിക്കണമെന്ന ഉത്തരവ് ജീവനക്കാർ തന്നെ ലംഘിക്കുന്നതാണ് ഇത്തരത്തിലുളള നീക്കത്തിനു കാരണം.

സർക്കാർ വിളിക്കുന്ന യോഗങ്ങളിലും പരിപാടികളിലും നിരോധിത ഡിസ്പോസിബിൾ ഉത്പന്നങ്ങളായ പേപ്പർ കപ്പ്, പ്ലേറ്റ്, പ്ലാസ്റ്റിക് കോട്ടിങ്ങുള്ള കപ്പ്, പ്ലേറ്റ്, തെർമോക്കോൾ/സ്റ്റെറോഫോം കപ്പുകൾ, പ്ലേറ്റുകൾ എന്നിവ ഭക്ഷണ-പാനീയ വിതരണത്തിന് ഉപയോഗിക്കരുത്. പകരം കഴുകി ഉപയോഗിക്കാവുന്ന സ്റ്റീൽ, ചില്ല്, സെറാമിക് പാത്രങ്ങൾ മതി എന്നാണ് നിർദേശം.


0/Post a Comment/Comments