വനിതാ കമ്മീഷൻ അദാലത്ത്: 12 പരാതികൾ തീർപ്പാക്കി
കണ്ണൂരിൽ നടന്ന വനിതാ കമ്മീഷൻ അദാലത്തിൽ 12 പരാതികൾ തീർപ്പാക്കി. ആകെ 47 പരാതികളാണ് ലഭിച്ചത്. പരാതിക്കാർ, എതിർ കക്ഷികൾ എന്നിവർ എത്തിച്ചേരാത്തതിനാൽ 29 എണ്ണം അടുത്ത സിറ്റിംഗിലേക്ക് മാറ്റിവെച്ചു. ആറ് പരാതികളിൽ കമ്മീഷൻ റിപ്പോർട്ട് തേടി. 


ഗാർഹിക പീഡനം, സ്വത്ത് തർക്കം, സ്ത്രീധന പ്രശ്നം തുടങ്ങിയവയുമായി ബന്ധപ്പെട്ട പരാതികളാണ് കൂടുതലും ലഭിച്ചത്. അടുത്ത അദാലത്ത് ഫെബ്രുവരി 22ന് കലക്ടറേറ്റിൽ നടക്കും. 


കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന അദാലത്തിൽ വനിതാ കമ്മീഷൻ അംഗം അഡ്വ. കുഞ്ഞയിഷ, ഡയറക്ടർ പി ബി രാജീവ്, ലീഗൽ പാനൽ അംഗങ്ങളായ അഡ്വ. പത്മജ പത്മനാഭൻ, അഡ്വ. ചിത്തിര ശശിധരൻ, കൗൺസിലർ പി വി രഹനാസ്, സബ് ഇൻസ്പെക്ടർ പി നസീമ, സീനിയർ സി പി ഒ കെ പി സിന്ധു എന്നിവർ പങ്കെടുത്തു.


0/Post a Comment/Comments