അത്തിക്കണ്ടം ക്ഷേത്രം പ്രതിഷ്ഠ ദിനവും പൊങ്കാല സമർപ്പണവും ജനുവരി 21ന്

 പേരാവൂർ : അത്തിക്കണ്ടം ഭഗവതി ക്ഷേത്രം പ്രതിഷ്ഠ ദിന ആഘോഷവും പൊങ്കാല സമർപ്പണവും ജനുവരി 21 ശനിയാഴ്ച രാവിലെ 9 മണിക്ക് നടക്കും. രാവിലെ 5.30നാണ് നട തുറക്കൽ.11 മണിക്ക് പൊങ്കാല സമർപ്പണം. വൈകുന്നേരം 6 ന് ദീപാരാധന തുടങ്ങിയ ചടങ്ങുകളും നടക്കും.ഫെബ്രുവരി 20 മുതൽ 23 വരെ തിറ ഉത്സവവും നടക്കും.പൊങ്കാലയിൽ പങ്കെടുക്കുന്ന സ്ത്രീകൾ 19 ന് മുൻപ് ബുക്ക്‌ ചെയ്യണമെന്ന് ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു. വാർത്ത സമ്മേളനത്തിൽ ക്ഷേത്രം ഭാരവാഹികളായ പി.എസ്.സുജിത്ത്, സി.പി.സദാശിവൻ, സനേഷ് തോട്ടത്തിൽ, അജേഷ് കുന്നത്ത്, കെ.സുജീഷ് എന്നിവർ പരിപാടികൾ വിശദീകരിച്ചു

0/Post a Comment/Comments