ഈവർഷത്തെ എസ്എസ്എൽസി പരീക്ഷയ്ക്കുള്ള രജിസ്‌ട്രേഷൻ ആരംഭിച്ചു: അവസാന തീയതി ജനുവരി 27
തിരുവനന്തപുരം: ഈ അധ്യയന വർഷത്തെ എസ്എസ്എൽസി പരീക്ഷയ്ക്കുള്ള രജിസ്‌ട്രേഷൻ ആരംഭിച്ചു. 2023 മാർച്ചിൽ നടത്തുന്ന എസ്എസ്എൽസി പരീക്ഷയുടെ

രജിസ്ട്രേഷനാണ് ആരംഭിച്ചത്. 


രജിസ്‌ട്രേഷൻ സംബന്ധിച്ച വിവരങ്ങൾ സമ്പൂർണ്ണ ലോഗിനിൽ ലഭ്യമാണ്. ജനുവരി 27ന് മുൻപായി രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കേണ്ടതാണ്. 


മാർച്ച് 9മുതലാണ് പരീക്ഷ ആരംഭിക്കുന്നത്. പരീക്ഷ മാർച്ച്‌ 29ന് അവസാനിക്കും. രാവിലെ 9.30 മുതൽ 11.15വരെയാണ് പരീക്ഷാസമയം. ഐടി, പ്രാക്ടിക്കൽ പരീക്ഷകൾ ഫെബ്രുവരി 15മുതൽ 25 വരെ നടക്കും.

0/Post a Comment/Comments