ഇരിട്ടിയിൽ എം.ഡി.എം.എയുമായി രണ്ടുപേർ പിടിയിൽ


ഇരിട്ടി: വളവുപാറ കച്ചേരിക്കടവ് പാലത്തിന് സമീപം കണ്ണൂർ എസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നാർകോട്ടിക് സ്പെഷ്യൽ സ്ക്വാഡ് നടത്തിയ പരിശോധനയിൽ 51 ഗ്രാം എം.ഡി.എം.എ സഹിതം രണ്ടു പേരെ അറസ്റ്റ് ചെയ്തു.വടകര മയ്യന്നൂർ കുനിയിൽ ഹൗസിൽ കെ.കെ.നൗഫൽ (37),വൈക്കിലേരി പനയുള്ളതിൽ വീട്ടിൽ പി.മുഹമ്മദ് ജുനൈദ്(39) എന്നിവരാണ് അറസ്റ്റിലായത്.

എക്സൈസ് ഇൻസ്പെക്ടർ എം.ജിജിൽ കുമാറും പാർട്ടിയും ചേർന്ന് നടത്തിയ വാഹന പരിശോധനയിൽ ബാംഗ്ലൂരിൽ നിന്നും വന്ന കർണാടക സ്റ്റേറ്റ് റോഡ് കോർപ്പറേഷൻ ബസ്സിൽ നിന്നാണ് ഇരുവരും പിടിയിലായത്. പ്രിവന്റീവ് ഓഫീസർമാരായ


കെ.സി.ഷിബു,പി.കെ.അനിൽകുമാർ, സിവിൽ എക്സ് ഓഫീസർമാരായ ഇ.സുജിത്ത്,റിജുൻ,എക്സൈസ് ഡ്രൈവർ സോൾദേവ് എന്നിവരും പരിസോധനയിൽ പങ്കെടുത്തു.

0/Post a Comment/Comments