ഉദ്യോഗക്കയറ്റം: അപേക്ഷ ക്ഷണിച്ചു
കണ്ണൂർ: ജില്ലയിലെ പ്രൈമറി അധ്യാപകരില്‍ നിന്നും ഹൈസ്‌കൂള്‍ ഭാഷ വിഷയ അധ്യാപകരായി ഉദ്യോഗക്കയറ്റം ലഭിക്കാന്‍ അര്‍ഹതയുള്ളവര്‍ക്ക് അപേക്ഷിക്കാം. 

നിലവിലെ ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ അപേക്ഷ സമര്‍പ്പിക്കേണ്ടതില്ല.


 നിശ്ചിത മാതൃകയിലുള്ള അപേക്ഷ ജനുവരി 25നകം വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസില്‍ സമര്‍പ്പിക്കണം.


ജില്ലയിലെ പാര്‍ട്ട് ടൈം അധ്യാപകരില്‍ നിന്നും ഫുള്‍ടൈം ജൂനിയര്‍ ലാംഗ്വേജ് അധ്യാപക തസ്തികയിലേക്ക് ഉദ്യോഗക്കയറ്റം ലഭിക്കാന്‍ അര്‍ഹരായവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. 


നിലവില്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ അപേക്ഷിക്കേണ്ടതില്ല. നിശ്ചിത മാതൃകയിലുള്ള അപേക്ഷ ജനുവരി 25നകം വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍ :04972705149

0/Post a Comment/Comments