കോവിഡ് വൈറസ് തലച്ചോറിലടക്കം വ്യാപിക്കും; എട്ടുമാസം നിലനില്‍ക്കും

 



കണ്ണൂർ : ലോകത്തെ മുഴുവന്‍ അടച്ചിടലിലേക്ക് നയിച്ച കോവിഡ്-19 വൈറസ് തലച്ചോര്‍ അടക്കം ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും വ്യാപിക്കുമെന്ന് പഠനം.രോഗബാധിതരില്‍ എട്ടു മാസത്തോളം വൈറസ് സാന്നിധ്യം നിലനില്‍ക്കും.കോവിഡ് ബാധിച്ച്‌ മരിച്ചവരുടെ മൃതദേഹങ്ങളില്‍ നടത്തിയ പോസ്റ്റ്മോര്‍ട്ടം പരിശോധനയില്‍ ശേഖരിച്ച കോശങ്ങളില്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. 2020 ഏപ്രില്‍ മുതല്‍ 2021 മാര്‍ച്ച്‌ വരെയുള്ള കാലയളവില്‍ യു.എസ്. നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്സ് ഓഫ് ഹെല്‍ത്താണ് പഠനം നടത്തിയത്. 


ഈ പഠനത്തിന്റെ കണ്ടെത്തലുകള്‍ 'നേചര്‍' മാഗസിനില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വാക്സിന്‍ എടുക്കാത്ത കോവിഡ് ബാധിച്ച്‌ മരിച്ച 11പേരുടെ തലച്ചോര്‍ ഉള്‍പ്പെടെ നാഡീവ്യൂഹത്തില്‍ വിശദമായ പഠനമാണ് നടത്തിയത്. കോവിഡ് പോസിറ്റിവ് ആയ 38 പേരുടെ രക്തത്തിലെ പ്ലാസ്മ ശേഖരിച്ചും പഠനം നടത്തിയിരുന്നു. രോഗലക്ഷണം പ്രകടമായ ശേഷം ശരാശരി 18.5 ദിവസം കഴിഞ്ഞാണ് രോഗികള്‍ മരണപ്പെട്ടത്.


മരിച്ചവരില്‍ 61.4 ശതമാനം പേര്‍ക്ക് മരണകാരണമായേക്കുന്ന മൂന്നിലധികം മറ്റു രോഗങ്ങളുണ്ടായിരുന്നു. 


കോവിഡ് വൈറസ് ആദ്യം ബാധിക്കുന്നത് ശ്വാസനാളത്തെയും ശ്വാസകോശത്തെയുമാണ്. 230 ദിവസത്തിനു ശേഷവും സാര്‍സ് കോവ് 2 വൈറസ് സാന്നിധ്യം ശരീരത്തില്‍ കണ്ടെത്തി. 


അതേസമയം, തലച്ചോറിലെ കോശങ്ങള്‍ക്ക് കാര്യമായ കേടുപാടുകള്‍ കോവിഡ് വൈറസ് മൂലം സംഭവിക്കുന്നില്ലെന്ന ആശ്വാസകരമായ കണ്ടെത്തലും പഠനത്തിലുണ്ട്.


0/Post a Comment/Comments