കടുവയെ പിടികൂടാന്‍ കൂട് സ്ഥാപിക്കാനുള്ള നടപടി തുടങ്ങി
പുതുശ്ശേരിയില്‍ ജനവാസ മേഖലയിലിറങ്ങിയ കടുവയെ പിടികൂടുന്നതിനായി കൂട് സ്ഥാപിക്കാനുള്ള നടപടി തുടങ്ങി. രാവിലെ കടുവയുടെ സാന്നിധ്യമുണ്ടായ ഭാഗത്തായാണ് ഒരു കൂട് സ്ഥാപിക്കുന്നത്.കടുവ കൂട്ടിലകപ്പെട്ടില്ലെങ്കില്‍ മാത്രം പിന്നീട് മയക്കുവെടി വെക്കാനുള്ള നടപടി സ്വീകരിക്കും.കടുവ ആക്രമണമായി ബന്ധപ്പെട്ട് തൊണ്ടര്‍നാട്  പോലീസ് സ്റ്റേഷന്‍ പരിധിയിലെ ക്രമസമാധാനം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ നിയന്ത്രിക്കുന്നതിനായി മാനന്തവാടി തഹസില്‍ദാര്‍ എം.ജെ അഗസ്റ്റിനെ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റായി നിയോഗിച്ചു.

0/Post a Comment/Comments