സംസ്ഥാനത്തെ നിരത്തുകളില്‍ ഓടുന്ന ലോറികളില്‍ ഇനി വനിതാ ഡ്രൈവര്‍മാരും




കോട്ടയം: യാത്രകള്‍ ആസ്വദിക്കുന്ന റോഡ് നിയമങ്ങള്‍ പാലിക്കുന്ന വനിതാ ഡ്രൈവര്‍മാരെ വാഹനമേല്‍പ്പിക്കാന്‍ തയാറെടുക്കുകയാണ് സംസ്ഥാനത്തെ ലോറി ഓണേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍.


വനിതാ ഡ്രൈവര്‍മാര്‍ ലഹരി ഉപയോഗം കുറവുള്ളവരും നിയമങ്ങള്‍ പാലിക്കുന്നവരും ആണെന്നുള്ളതുകൊണ്ടാണ് ഇത്തരമൊരു തീരുമാനത്തിന് പിന്നിലെന്ന് അസോസിയേഷന്‍ പറയുന്നു.


രാജ്യത്ത് ഏകദേശം പത്തുലക്ഷത്തോളം ചരക്കു വാഹനങ്ങളാണ് സംഘടനയുടെ കീഴില്‍ ഉള്ളത്. കേരളത്തില്‍ മാത്രം എട്ടുലക്ഷവും. സംസ്ഥാനത്തെ ഒന്നരലക്ഷത്തോളം വലിയ ചരക്കു വാഹനങ്ങളിലേക്ക് 50,000 ഡ്രൈവര്‍മാരുടെ ഒഴിവുകളാണുള്ളത്. 25,000 ചെറിയ ചരക്കു വാഹനങ്ങളില്‍ സ്ഥിരം തൊഴിലാളികളില്ല. അതുകൊണ്ട് തന്നെ രണ്ട് വര്‍ഷംകൊണ്ട് 10,000 സ്ത്രീകളെ പരിശീലിപ്പിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. നൂറു പേരെ കണ്ടെത്തി ആദ്യം പരിശീലനം നല്‍കും. തുടര്‍ന്ന് ഇവരിലൂടെ മറ്റുള്ളവരെ പരിശീലിപ്പിക്കും. ഈ രീതിയിലാണ് അര ലക്ഷത്തോളം ഡ്രൈവര്‍മാര്‍ എന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നത്. 


ഒരു വാഹനത്തില്‍ മൂന്നുപേര്‍ക്കാണ് ജോലി നല്‍കുന്നത്. ഇതില്‍ രണ്ട് ഡ്രൈവര്‍മാരും ഒരു സഹായിയുമാണ് ഉള്‍പ്പെടുന്നത്. മികച്ച ശമ്ബളം കൂടുതല്‍പേരെ ഇതിലേക്ക് കൊണ്ടെത്തിക്കുമെന്ന് പ്രതീക്ഷയിലാണ് സംഘടന.



0/Post a Comment/Comments